play-sharp-fill
75 ലക്ഷം രൂപയുടെ ലോട്ടറി ജേതാവായ വായോധികൻ വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

75 ലക്ഷം രൂപയുടെ ലോട്ടറി ജേതാവായ വായോധികൻ വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

 

കോലഞ്ചേരി: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനജേതാവ് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്.

 

കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു ഇയാൾ. തിങ്കളാഴ്ച വൈകീട്ട് അപകടമുണ്ടായത്. വൈകിട്ട് ആറ് മണിയോടെ മൂശാരിപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന യാക്കോബ്, കടയിലേക്ക് തിരിയുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. പുതുപ്പനത്ത് യൂസ്‌ഡ് കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു. എഴുപത്തിയഞ്ച് ലക്ഷം രൂപയായ സമ്മാനത്തുക മൂന്നാഴ്‌ച മുൻപാണ് യാക്കോബ് കൈപ്പറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group