play-sharp-fill
​​വിന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം  കോട്ടയം മെഡിക്കൽ കോളേജ് സമീപമുള്ള  ത​​ട്ടു​​ക​​ട​​ക്കാ​​ര​​ന്

​​വിന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം കോട്ടയം മെഡിക്കൽ കോളേജ് സമീപമുള്ള ത​​ട്ടു​​ക​​ട​​ക്കാ​​ര​​ന്

​​സ്വന്തം ലേഖകൻ
ഗാന്ധി​​ന​​ഗ​​ര്‍: വി​​ന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം ത​​ട്ടു​​ക​​ട​​ക്കാ​​ര​​നു ല​​ഭി​​ച്ചു.

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന് ​​സ​​മീ​​പം ത​​ട്ടു​​ക​​ട ന​​ട​​ത്തു​​ന്ന മ​​ല്ല​​പ്പ​​ള്ളി വാ​​യ്പു​ര് കൊ​​റ്റ​​മ​​ല മേ​​ല്‍​​പ്പു​​റ​​ത്ത് ബാ​​ബു​​വി (56) നെ​​യാ​​ണ് ഭാ​​ഗ്യ​​ദേ​​വ​​ത അ​​നു​​ഗ്ര​​ഹി​​ച്ച​​ത്.


നി​​ര​​ന്ത​​രം ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു ബാ​​ബു. പ​​ല​​പ്പേ​​ഴും ചെ​​റി​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ​​യും ന​​റു​​ക്കെ​​ടു​​പ്പു ഫ​​ലം വ​​ന്ന​​പ്പോ​​ള്‍ ചെ​​റി​​യ സ​​മ്മാ​​നം എ​​ന്തെ​​ങ്കി​​ലും കി​​ട്ടി​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഇ​​ല്ലാ​​തി​​രു​​ന​​തി​​നാ​​ല്‍ ടി​​ക്ക​​റ്റ് ഒ​​ഴി​​ഞ്ഞ പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ല്‍ നി​​ക്ഷേ​​പി​​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​​ട​​ര്‍​​ന്ന് മ​​റ്റൊ​​രു സീ​​രി​​യ​​ലി​​ല്‍ ഇ​​തേ ന​​മ്പ​​ര്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​യാ​​ള്‍ വ​​ന്നു സ​​മ്മാ​​നം ഉ​​ണ്ടെ​​ന്ന​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് ഉ​​പേ​​ക്ഷി​​ച്ച ടി​​ക്ക​​റ്റ് വീ​​ണ്ടും എ​​ടു​​ത്തു നോ​​ക്കി​​യ​​ത്. സ​​മ്മാ​​നം ല​​ഭിച്ച ടി​​ക്ക​​റ്റ് മു​​ടി​​യൂ​​ര്‍​​ക്ക​​ര കേ​​ര​​ള ബാ​​ങ്കി​​ല്‍ ഏ​ല്‍​പ്പി​ച്ചു.

സ്വ​​ന്ത​​മാ​​യി വീ​​ടോ സ്ഥ​​ല​​മോ ഇ​​ല്ല. ഏ​​റെ നാ​​ളു​​ക​​ളാ​​യി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ​​രി​​സ​​ര​​ത്താ​​ണ് ഇ​​ദ്ദേ​​ഹം ക​​ഴി​​യു​​ന്ന​​ത്. ഭാ​​വി കാ​​ര്യ​​ങ്ങ​​ള്‍ തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ത​​ട്ടു​​ക​​ട തു​​ട​​രു​​മെ​​ന്നും ബാ​​ബു പ​​റ​​യു​​ന്നു.