200 രൂപ കൊടുത്ത് 40 രൂപയുടെ ലോട്ടറി വാങ്ങി; ബാക്കി തുക നല്‍കാൻ വൈകിയെന്ന പേരിൽ അര്‍ബുദരോഗിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റിൽ

Spread the love

പൂന്തുറ: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നല്‍കാൻ വൈകിയതില്‍ പ്രകോപിതനായ ആള്‍ അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലെടുത്ത് തലയിലടിച്ച്‌ പരിക്കേല്‍പ്പിച്ചു.

രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു.
അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനില്‍കുമാറിനെയാണ് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചത്.

വെങ്ങാനൂർ ചാവടി നട ആര്യാഹൗസില്‍ പ്രമോദിനെ(47) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നല്‍കാൻ വൈകിയെന്നാരോപിച്ചാണ് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനില്‍കുമാറിന്റെ തലയ്ക്കടിച്ചുവെന്ന് പൂന്തുറ എസ്.ഐ. വി.സുനില്‍ അറിയിച്ചു.