ലോട്ടറി ടിക്കറ്റിന്റെ നമ്പരിൽ തിരിമറി നടത്തി പണം തട്ടാൻ ശ്രമം: ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ തട്ടിപ്പ് പുറത്തായി: തട്ടിപ്പുകാരൻമുങ്ങി: മലപ്പുറത്തെ ലോട്ടറി വിൽപനക്കാരന്റെ പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്ഇങ്ങനെ:കബളിപ്പിക്കാന്‍ നോക്കിയത് 300 രൂപ മാത്രം വരുമാനമുളള പാവപ്പെട്ടവനെ
മലപ്പുറം: വൃദ്ധരായ ലോട്ടറി കച്ചവടക്കാരെ പറ്റിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ ഏറുന്നു. മലപ്പുറത്ത് സമ്മാനം അടിച്ച നമ്പര്‍ ടിക്കറ്റില്‍ ഒട്ടിച്ച് നല്‍കി വൃദ്ധനെ കബളിപ്പിക്കാന്‍ ശ്രമം
.ലോട്ടറി വില്‍പന നടത്തി വരുന്ന വൃദ്ധനായ രാമകൃഷ്ണന്റെ കൈയില്‍ നിന്നാണ് ആയിരം രൂപ തട്ടിച്ചെടുക്കാന്‍ നോക്കിയത്. ബൈക്കിലെത്തിയ യുവാവാണ് രാമകൃഷ്ണന്റെ അടുത്ത് ലോട്ടറിക്കു സമ്മാനമുണ്ടോയെന്ന് ചോദിച്ചു വന്നത്.
പരിശോധിച്ചപ്പോള്‍ ടിക്കറ്റ് നമ്പറിന് ആയിരം രൂപ സമ്മാനം അടിച്ചിട്ടുണ്ട്. മുമ്പൊന്നും തന്നെ സമീപിക്കാത്ത ആളായതിനാല്‍ തന്നെ ടിക്കറ്റിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സമ്മാനം ഉറപ്പിക്കാന്‍ നോക്കിയപ്പോള്‍ ടിക്കറ്റ് നമ്പര്‍ വേറെയാണു കാണിച്ചത്. രാമകൃഷ്ണന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ ഒന്നും മിണ്ടാതെ യുവാവ് ബൈക്കില്‍ കയറി മുങ്ങി.
ലോട്ടറി വിശദമായി പരിശോധിച്ചപ്പോഴാണു സമ്മാനം അടിച്ച നമ്പര്‍ ടിക്കറ്റില്‍ ഒട്ടിച്ചത് വ്യക്തമായത്. നിത്യവൃത്തിക്കായി തെരുവില്‍ ലോട്ടറി കച്ചവടം നടത്തിവരുന്ന രാമകൃഷ്ണനു 300രൂപയോളമാണു ഒരുദിവസത്തെ വരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തില്‍ തുച്ഛമായ ലാഭത്തിനു ജീവിച്ചുവരുന്ന രാമകൃഷ്ണന്റെ പിച്ചചട്ടിയില്‍ കൈയിട്ടുവാരാനുള്ള യുവിവാവിന്റെ ശ്രമം ജാഗ്രത പാലിച്ചത് കൊണ്ട് തടയാന്‍ കഴിഞ്ഞു. നേരത്തെ രാമകൃഷണന്റെ പക്കല്‍ നിന്ന് അയ്യായിരം രൂപ സമാനരീതിയില്‍ മറ്റൊരു യുവാവ് തട്ടിയെടുത്തിരുന്നു. ഇതുസംബന്ധിച്ചു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
മുമ്പ് കോട്ടയത്ത് ലോട്ടറി കച്ചവടക്കാരനായ വൃദ്ധനില്‍ നിന്നു വ്യാജ പേപ്പര്‍ നോട്ട് നല്‍കി പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാല്‍നടയായി ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന ചിറക്കടവ് സ്വദേശിയായ വൃദ്ധനില്‍ നിന്നു ലോട്ടറി വാങ്ങിയ ശേഷം കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ വ്യാജ പേപ്പര്‍ നോട്ട് നല്‍കി കബളിപ്പിച്ചു കടന്നു കളയുകയായിരുന്നു.
വൃദ്ധനില്‍ നിന്നു 40 രൂപ വില വരുന്ന 12 ഓളം ടിക്കറ്റുകള്‍ ആണ് ഇയാള്‍ വാങ്ങിയത്. തുടര്‍ന്ന് വൃദ്ധന്‍ മെഡിക്കല്‍ ഷോപ്പില്‍ നല്‍കാനായി പണം എടുത്തപ്പോഴാണ് രണ്ടായിരത്തിന്റെ വ്യാജ പേപ്പര്‍ നോട്ട് ആണെന്ന് മനസിലായത്.
പാലക്കാട്ട് കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരെനെ പറ്റിച്ച് പുതിയ ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങിയതും വാര്‍ത്തയായിരുന്നു. ലോട്ടറി വില്‍പ്പനയ്ക്കിടെ ബൈക്കിലെത്തിയ യുവാവാണ് പുതിയ ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്. നോക്കാനായി മേടിച്ച ലോട്ടറി ടിക്കറ്റുകള്‍ യുവാവ് പോക്കറ്റിലിടുകയും പകരം പഴയ ടിക്കറ്റുകള്‍ നല്‍കി ഇയാള്‍ കടന്നുകളയുകയുമായിരുന്നു