play-sharp-fill
നിയന്ത്രണംവിട്ട ചരക്കുലോറിമറിഞ്ഞ് അപകടം: കാൽനടയാത്രികനായ വയോധികൻ  മരിച്ചു ; തൂത്തുകുടിയില്‍നിന്ന് തണ്ണിമത്തനുമായി മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയാണ് അപകടത്തില്‍ പെട്ടത്

നിയന്ത്രണംവിട്ട ചരക്കുലോറിമറിഞ്ഞ് അപകടം: കാൽനടയാത്രികനായ വയോധികൻ മരിച്ചു ; തൂത്തുകുടിയില്‍നിന്ന് തണ്ണിമത്തനുമായി മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയാണ് അപകടത്തില്‍ പെട്ടത്


സ്വന്തം ലേഖിക

കൊളത്തൂര്‍: തെക്കന്‍ പാങ്ങില്‍ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞ് കാല്‍നടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. തെക്കന്‍പാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരന്‍ നായരാണ് (64) മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെ അപകടം നടന്നത് . തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍നിന്ന് തണ്ണിമത്തനുമായി മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയാണ് അപകടത്തില്‍ പെട്ടത്.


നിയന്ത്രണംവിട്ട ലോറി കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്കാണ് മറിഞ്ഞത്. ലോറിക്കടിയില്‍പ്പെട്ട ശ്രീധരന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറി നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. റോഡിനോട് ചേര്‍ന്നുള്ള മതില്‍ തകര്‍ത്ത് വീടിന്റെ മുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. സംഭവ സമയം വീടിനു മുന്നില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതനായ മാണിക്കുന്നത് നാരായണന്‍ നായരാണ് ശ്രീധരന്റെ അച്ഛന്‍.അമ്മ, പരേതയായ പാര്‍വതി അമ്മ. ഭാര്യ-സുനന്ദ മക്കള്‍.ആരതി,അഞ്ജന മരുമക്കള്‍.രാജേന്ദ്രന്‍ പൂക്കാട്ടിരി ജിഎസ്ടി വിഭാഗം ഉദ്യോഗസ്ഥന്‍, അജീഷ് പത്തിരിപ്പാല ആര്‍മി ഉദ്യോഗസ്ഥന്‍.