പച്ചക്കറി കയറ്റിവന്നലോറി ബ്രേക്ക് നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു ; അപകടത്തില്‍ രണ്ട് പോസ്റ്റുകള്‍ തകർന്നു ; അപകടത്തിൽപ്പെട്ടത് കോട്ടയത്തേക്ക് പച്ചക്കറി കയറ്റി വന്ന ലോറി ; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
പീരുമേട്: പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി കയറ്റിവന്നലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ രണ്ട് പോസ്റ്റുകള്‍ ഒടിഞ്ഞ് തകർന്നു.
പുലർച്ചെ തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് പച്ചക്കറി കയറ്റി വന്ന ലോറി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുൻവശത്തെ വളവില്‍വച്ച് ബ്രേക്ക് നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌മറിയുകയായിരുന്നു.ലോറി ഇടിച്ച് രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. അപകടത്തില്‍ പെട്ട ലോറിയില്‍ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഗമണ്ണിലുണ്ടായ മറ്റൊരു അപകടത്തില്‍ ഇന്നോവ കാർ ഓട്ടോ റിക്ഷയില്‍ ഇടിച്ച് അപകടം ഉണ്ടായി. നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രക്കാരെ കയറ്റി ചപ്പാത്ത് ഭാഗത്തേക്ക് പോകുകയായായിരുന്ന ഇന്നോവകാർ വാഗമണ്‍ പുള്ളിക്കാനം റോഡില്‍ റോഡരികില്‍ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടമുണ്ടായി. വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്നവർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.