ടോറസ് ലോറി വെളളക്കെട്ടിലേയ്ക്ക് മറിഞ്ഞു. തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലായിരുന്നു അപകടം
സ്വന്തം ലേഖകൻ
പുതുപ്പളളി: തൃക്കോതമംഗലത്ത് എം സാൻഡുമായി പോയ ടോറസ് ലോറിയാണ് തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഗ്ലാസ്സ് പൊട്ടിച്ച് പുറത്തു കടന്നു. ഉണ്ണുനീലി റോഡിന്റെ നിർമാണത്തിന്റെ ഭാഗമായെത്തിയതായിരുന്നു ലോറി.
കൊട്ടാരത്തിൽ കടവ് ഭാഗത്ത് പതിവായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം ഉയർത്തി റോഡ് പണിയാൻ വേണ്ടിയായിരുന്നു എം സാന്റ് ഇറക്കുന്നത്. മാങ്ങാനം പാലൂർപ്പടി മുതൽ 12-ാം കുഴി വരെയുള്ള ഭാഗത്തെ കലുങ്ക് പണിയും റോഡ് ടാറിങ്ങും പൂർത്തിയായിരുന്നു. അവസാനഘട്ട പണികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. വിവരമറിഞ്ഞ് ആളുകൾ വാഹനങ്ങളിൽ സ്ഥലത്ത് എത്തിയതോടെ ഗതാഗതക്കുരുക്കായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0