നിയന്ത്രണം വിട്ട തടിലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം: സംഭവത്തിൽ ഒരാൾ മരിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു
ഇടുക്കി: തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി അപകടത്തില്‍ ഒരാൾ മരിച്ചു. കടയിലേക്ക് ലോറി ഇടിച്ചു കയറി ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.
കേരളത്തിൽ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0