play-sharp-fill
ലോക്സഭാ തെരഞ്ഞെടുപ്പ് – 2 സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് – 2 സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

 

സ്വന്തം ലേഖകൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് – 2 സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

മാവേലിക്കര – ബൈജു കലാശാല ചാലക്കുടി – കെ. എ ഉണ്ണി കൃഷ്ണൻ
എന്നിവരാണ് മത്സരിക്കുക.

കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻ്റ്
തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചു കൊണ്ട് അംഗീകാരം നൽകിയത്.

ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

ഈ സീറ്റുകളിൽ സ്ഥാനാർത്ഥി ആരാണെന്നുള്ളതിൽ അന്തിമ തീരുമാനമായിട്ടില്ല എന്നും സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

എന്നാൽ കോട്ടയത്ത് താൻ തന്നെ മത്സരിക്കുവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മതമേലക്ഷന്മാർ ഉൾപ്പെടെയുള്ളവരെ കൂടി കണ്ട ശേഷമായിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

പിസി ജോർജിന്റെ പരാമർശങ്ങൾ ഒന്നും തന്റെ വിഷയമല്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.