play-sharp-fill
കേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് ; ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

കേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് ; ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

കോട്ടയം : സംസ്ഥാനത്ത് നാളെ കൊട്ടിക്കലാശം. ഒന്നര മാസത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നാളെ  സമാപിക്കുന്നത്. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ രംഗത്ത്.

20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം.

ഏപ്രിൽ 26 വോട്ട് ചെയ്താൽ ഫലമറിയാൻ കാത്തിരിക്കേണ്ടത് 38 ദിവസങ്ങൾ, ഫലം പ്രഖ്യാപനം ജൂൺ നാലിന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരുഷന്മാർ 169. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്.സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.

ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.