ലോക്സഭയിലേക്ക് മത്സരിക്കാൻ ആളില്ല;കര്‍ണാടകയില്‍ മന്ത്രിമാര്‍ കളത്തിലിറങ്ങേണ്ടി വരുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ഹൈക്കമാൻഡ്.
സ്വന്തം ലേഖിക
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ‘ഇന്ത്യ’ സഖ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏകദേശ ധാരണയിലേക്ക് കാര്യങ്ങളെത്തുമ്ബോള്‍, കര്‍ണാടകയിലെ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കിട്ടാതെ ഉഴലുകയാണ് കോണ്‍ഗ്രസ്.
32 ജില്ലകളിലായി 28 ലോക്സഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. മാസങ്ങള്‍ക്കു മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ നേതാക്കളെല്ലാം ജയിച്ചു മന്ത്രിമാരായതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ചില പ്രധാന മണ്ഡലങ്ങളില്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിലാണ് നിലവില്‍ സംസ്ഥാന മന്ത്രിമാരായിരിക്കുന്ന ചിലരെങ്കിലും സ്ഥാനാര്‍ത്ഥിയാകേണ്ടി വരുമെന്ന സൂചന കോണ്‍ഗ്രസ് ഹൈക്കമാൻഡ് നല്‍കുന്നത്. ബെംഗളുരുവില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല മന്ത്രിമാരെ ഇക്കാര്യം ധരിപ്പിച്ചത്. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വരയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
“ആവശ്യമെങ്കില്‍ മത്സര രംഗത്തിറങ്ങേണ്ടി വരും. അതിനു വേണ്ടി തയ്യാറെടുക്കാൻ എല്ലാ മന്ത്രിമാരോടും ഹൈക്കമാൻഡ് നിര്‍ദേശിച്ചിരിക്കുകയാണ് ” ജി പരമേശ്വര പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മന്ത്രി പദവിയില്‍ തുടരാം, പക്ഷെ ജയിച്ചു പോകുകയും കേന്ദ്രത്തില്‍ ഭരണം കിട്ടാതാവുകയും ചെയ്‌താല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നത് മന്ത്രിമാരില്‍ ആശങ്കയുണ്ടാക്കുന്നു.ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പ ഉള്‍പ്പടെയുള്ള നാലോളം പ്രമുഖരെയാണ് ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഏഴു തവണ ലോക്സഭാംഗവും യുപിഎ മന്ത്രിസഭയില്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്ത നേതാവാണ് മുനിയപ്പ.
എന്നാല്‍ കേന്ദ്ര ഭരണം കോണ്‍ഗ്രസിന് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രി സ്ഥാനം ഉപേക്ഷിച്ചു വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുന്നതിനോട് മുനിയപ്പ അടക്കമുള്ള പലര്‍ക്കും മുറുമുറുപ്പുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മന്ത്രി പദവിയില്‍ തുടരാം, പക്ഷെ ജയിച്ചു പോകുകയും കേന്ദ്രത്തില്‍ ഭരണം കിട്ടാതാവുകയും ചെയ്‌താല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നത് മന്ത്രിമാരില്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മന്ത്രിമാരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ഹൈക്കമാൻഡ് നീക്കം മുന്നില്‍ കണ്ട് സംസ്ഥാന രാഷ്ട്രീയം വിട്ടു പോകാൻ താത്പര്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഏതാനും ചില മന്ത്രിമാര്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 136 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18-23 വരെ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നുണ്ട് . അഞ്ചു ഗ്യാരണ്ടികള്‍ നടപ്പിലാക്കിയതും സംസ്ഥാനത്തെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യവും ജെഡിഎസ് – ബിജെപി ബാന്ധവവും അനുകൂല ഘടകങ്ങളായി കാണുകയാണ് കെപിസിസി നേതൃത്വം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളുടെയും ചുമതലയുള്ള മന്ത്രിമാരെ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് എഐസിസി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സ്ഥാനാര്‍ഥിനിര്‍ണയ വിഷയത്തില്‍ സ്വീകരിക്കാൻ പോകുന്ന നിലപാട് മന്ത്രിമാരെ അറിയിക്കും . ആരൊക്കെ സ്ഥാനാര്‍ഥി കുപ്പായം ഇടേണ്ടിവരുമെന്ന കാര്യത്തില്‍ ഇവിടെ നിന്ന് തീരുമാനം പ്രതീക്ഷിക്കാം.