play-sharp-fill
ലോകായുകത ഓര്‍ഡിനൻസ് നിയമവിരുദ്ധമല്ല; ഹിജാബിന്റെ ചരിത്രം വിശദീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ലോകായുകത ഓര്‍ഡിനൻസ് നിയമവിരുദ്ധമല്ല; ഹിജാബിന്റെ ചരിത്രം വിശദീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

സ്വന്തം ലേഖിക
ഡൽഹി : ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാധ്യതയുണ്ട്.

ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാചുമതലയാണ്.


തീരുമാനങ്ങൾ എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും ഗവർണർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്‍ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രവാചകൻമാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു. സൗന്ദര്യത്തിൽ പ്രതിഫലിക്കുന്നത് ദൈവത്തിന്റെ മഹത്വമാണെന്ന് അക്കാലത്ത് സ്ത്രീകൾ വിശ്വസിച്ചിരുന്നു.ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വയ്ക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും ഗവർണർ ഡൽഹിയിൽ വിശദീകരിച്ചു.

സൗന്ദര്യം മറച്ചു വയ്ക്കുകയല്ല പകരം ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നും ചരിത്രം ഉദ്ധരിച്ച് ഗവർണർ പറഞ്ഞു. കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.