കോടതി കയറി ലോകായുക്ത ഓർഡിനൻസ്; അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി
സ്വന്തം ലേഖിക
തിരുവനന്തപുരം: നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിലെ ആവശ്യം.
എന്നാൽ ലോകായുക്ത ഓർഡിനൻസിന് അടിയന്തര സ്റ്റേ ഹൈക്കോടതി അനുവദിച്ചില്ല. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന ആരോപണമാണ് അംഗീകരിക്കാഞ്ഞത്.
പൊതു പ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഹർജി നൽകിയത്. കേസിൽ വിശദമായ വാദം മാർച്ച് ഏഴിന് കോടതി കേൾക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ.
നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു.
ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണറുടെ തീരുമാനം.