ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ യുവാവിന് ബാല്യകാല സുഹൃത്ത് അഭയം നൽകി: നാലാം ലോക്ക് ഡൗണിന് മുൻപ് അഭയം നൽകിയ സുഹൃത്തിൻ്റെ ഭാര്യയുമായി യുവാവ് മുങ്ങി; ഭാര്യയെ തട്ടിയെടുത്ത കൂട്ടുകാരനെതിരെ പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ
ക്രൈം ഡെസ്ക്
കൊച്ചി: ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ യുവാവിന് അഭയം നൽകിയ ബാല്യകാല സുഹൃത്തിന്റെ ഭാര്യയെ രണ്ടു മാസം തികയും മുൻപ് യ അടിച്ചു മാറ്റി യുവാവ് നാടുവിട്ടു. ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് 24 ന് എറണാകുളത്തെ വീട്ടിലെത്തിയ യുവാവാണ് അഭയം നൽകിയ ആളുടെ കാറും, ഭാര്യയെയും കുട്ടിയെയുമായി നാട് വിട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യയും മക്കളും ലോക്ഡൗണിൽ താൻ വീട്ടിൽ അഭയം നൽകിയ സുഹൃത്തിനൊപ്പം മുങ്ങിയെന്ന പരാതിയുമായാണ് യുവാവ് മുവാറ്റുപുഴ സ്റ്റേഷനിലെത്തിയത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഭാര്യയെയുമായി മുങ്ങിയ മൂന്നാർ സ്വദേശി പൊലീസ് സ്റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനിൽ ഹാജരാക്കിയെങ്കിലും മക്കളെ ഭർത്താവിനെ തിരികെ ഏൽപ്പിച്ച ഭാര്യ മൂന്നാർ സ്വദേശിക്കൊപ്പം പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മക്കളെ തിരികെ ഏൽപിച്ചെങ്കിലും ഇവർ കൊണ്ടുപോയ സ്വർണാഭരണങ്ങളും കാറും തിരികെ നൽകാതെയാണ് മൂന്നാർ സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ പോയത്. രണ്ടു മാസം മുമ്പ് ലോക് ഡൗൺ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാർ സ്വദേശി മൂവാറ്റുപുഴയിൽ താമസിക്കുന്ന ബാല്യകാല സുഹൃത്തിന്റെ വീട്ടിൽ എത്തിയത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി മൂവാറ്റുപുഴയിലെത്തിയത്. മൂന്നാറിനു പോകാൻ വാഹനമൊന്നും കിട്ടാതെ കുടുങ്ങിയ ഇയാൾ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി ഇയാളെ മൂവാറ്റുപുഴയിലെ വീട്ടിലേക്കു കൊണ്ടു പോയി. രണ്ടു മാസത്തോളം ഭക്ഷണവും വെള്ളവും നൽകി, കിടക്കാൻ ഒരിടവും ഇയാൾ സുഹൃത്തിനു മാറ്റി വച്ചു.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നര മാസത്തോളം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. സുഹൃത്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്തിന് സംശയം തോന്നി തുടങ്ങിയതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇയാൾ സുഹൃത്തിന്റെ ഭാര്യയെയും കൊണ്ട് സ്ഥലം വിട്ടത്
സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. നിർധന കുടുംബാംഗമായ യുവതിയെ മൂന്നാർ സ്വദേശി പ്രണയിച്ചു വിവാഹം കഴിച്ചതാണ്.
കഥയിലെ ട്വിസ്റ്റ് കൂടി എത്തിയതോടെ മൂന്നാർ സ്വദേശി അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്. ഭാര്യയെ തട്ടിക്കൊണ്ടു പോയതായി പരാതി നൽകിയിട്ടും, നിലവിലെ നിയമപ്രകാരം യുവാവിനെതിരെ പൊലീസിനു യാതൊന്നും ചെയ്യാനും സാധിക്കുന്നില്ല.