play-sharp-fill
കേരളത്തില്‍ രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണം; ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാന്‍ സാദ്ധ്യതയുണ്ട്; രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്; ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

കേരളത്തില്‍ രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണം; ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാന്‍ സാദ്ധ്യതയുണ്ട്; രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്; ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതിതീവ്രമാണെന്നും രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ.

ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാന്‍ സാദ്ധ്യതയുണ്ടെന്നും കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്ക് മാത്രമായി നീക്കിവയ്ക്കണമെന്നും ഭാരവാഹികള്‍ ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

ജില്ലയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

പ്രതിസന്ധികള്‍ നേരിടാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കത്തില്‍ പറയുന്നു.

Tags :