കൊവിഡ് ലോക്ക് ഡൗണിൽ പുതിയ സോഷ്യൽ മീഡിയ തട്ടിപ്പ് ! കൊറോണ ബാധിതർക്ക് 5000 രൂപ ധനസഹായം: അതും പട്ടികജാതി കുടുംബങ്ങൾക്ക്: പണം അക്ഷയ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും: പ്രചാരണം ശുദ്ധ തട്ടിപ്പ്

കൊവിഡ് ലോക്ക് ഡൗണിൽ പുതിയ സോഷ്യൽ മീഡിയ തട്ടിപ്പ് ! കൊറോണ ബാധിതർക്ക് 5000 രൂപ ധനസഹായം: അതും പട്ടികജാതി കുടുംബങ്ങൾക്ക്: പണം അക്ഷയ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും: പ്രചാരണം ശുദ്ധ തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊറോണ കാലത്ത് വ്യാജ വാർത്തകളുടെ വിളനിലമാണ് സോഷ്യൽ മീഡിയ. ഇല്ലാത്ത സഹായങ്ങളുടെ വല്ലാത്ത കൊല്ലമാണ് ഈ കാലത്ത് നാട്ടുകാർ പിടിച്ചു കൊണ്ടിരിക്കുന്നത്. സഹായങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വഴി നെട്ടോട്ടമോടുകയാണ് നാട്ടുകാർ ഇപ്പോൾ. അക്ഷയ സെൻററുകൾ അടഞ്ഞുകിടക്കുന്ന ഈ ലോക് ഡൗൺ കാലത്ത് അത് അക്ഷയ സെൻ്ററുകൾ വഴി സഹായം വിതരണം ചെയ്യുമെന്ന വ്യാജ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

കൊറോണ ബാധിച്ച പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 5000 രൂപ വീതം സർക്കാരിൻ്റെ സഹായം ലഭിക്കും എന്നാണ് വ്യാജ വാട്സപ്പ് സന്ദേശം പ്രചരിക്കുന്നത്. പലരും ഇതു വിശ്വസിച്ച് അക്ഷയകേന്ദ്രങ്ങളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ഈ സന്ദേശം വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ

കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000 രൂപ ധനസഹായം നൽകിവരുന്നു.

ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക.

ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം
1. ജാതി സർട്ടിഫിക്കറ്റ്
2. വരുമാന സർട്ടിഫിക്കറ്റ്
3. ആധാർ കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. ബാങ്ക് പാസ് ബുക്ക് കോപ്പി
6. കോവിസ് പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ സർട്ടിഫിക്കറ്റ് എന്നിവയുമായി അക്ഷയയിൽ എൻറർ ചെയ്തതിനുശേഷം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കുക.

▫️▫️▫️▫️▫️▫️▫️▫️▫️

ഫോർവേഡ് ചെയ്യൂ..
മറ്റുള്ളവർക്കും ഉപകാരപെടട്ടെ
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക