play-sharp-fill
ലോക്ക് ഡൗൺ അഗ്രി ചലഞ്ച് കാർഷിക വിപ്ലവത്തിനുള്ള തുടക്കം കുറിക്കും

ലോക്ക് ഡൗൺ അഗ്രി ചലഞ്ച് കാർഷിക വിപ്ലവത്തിനുള്ള തുടക്കം കുറിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആഹ്വാനം ചെയ്ത ലോക് ഡൗൺ അഗ്രി ചലഞ്ച് കേരളത്തിന്റെ കാർഷിക മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.


അഗ്രി ചലഞ്ചിന്റെ ഭാഗം മായി പത്താംമുദയം മുതൽ തിരുവാതിര ഞാറ്റുവേല വരെ കേരളത്തിൽ ഒട്ടാകെ 10 ലക്ഷം തൈകൾ നടും അയ്യായിരം വാർഡുകളിൽ കർഷക ഗ്രൂപ്പുകൾ രൂപികരിക്കും’ എല്ലാ മണ്ഡലംങ്ങളിലും അഗ്രി ചലഞ്ച് മത്സരവും സംഘടിപ്പിക്കുമെന്ന മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് എമ്മിന്റെ ആഭ്യമുഖ്യാത്തിൽ സംഘടിപ്പിച്ച പച്ചക്കറി കിറ്റ് വിതരണവും അഗ്രി ചലഞ്ച് മത്സരവും ഫല വൃക്ഷതൈകളുടെ പ്രദർശനവും വിൽപ്പനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ജില്ലാപ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അദ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല, നിയോജക മണ്ഡലം പ്രസിഡൻറ് സി.വി തോമസ്‌കുട്ടി, അഡ്വ: പി സി മാത്യു, എബ്രഹാം ജോസ് മണമേൽ രാജമ്മ രവീന്ദ്രൻ , ,രാജമ്മ മോഹൻ എന്നിവർ പ്രസംഗിച്ചു

തങ്കച്ചൻ മുക്കാട്ട് -ജയിംസ് കുട്ടി കിഴക്കേ പറമ്പിൽ, ആന്റപ്പൻപതാലിൽ, റജി ചെറുപുതുപ്പള്ളിൽ, ബിനു വഴി പ്ലാക്കൽ, ജസ്റ്റിൻ പിടിയറ, സിജോ പി. ജേക്കബ് എന്നിവർ നേതൃത്വം നൽകി..