ലോക്ക് ഡൗണിൽ ഇളവ് പ്രതീക്ഷിച്ച് കോട്ടയത്ത് പുറത്തിറങ്ങേണ്ട: വണ്ടിയുമായി വീടിനു പുറത്തിറങ്ങിയാൽ അകത്താവും; സ്വർണ്ണക്കടയും തുണിക്കടയും മൊബൈൽ ഷോപ്പുകളും തുറക്കേണ്ടെന്നു സർക്കാർ; ആഡംബരം വേണ്ട അത്യാവശ്യം മാത്രം മതി; നിയന്ത്രണങ്ങൾ എങ്ങനെയെന്ന് ഇവിടെയറിയാം

ലോക്ക് ഡൗണിൽ ഇളവ് പ്രതീക്ഷിച്ച് കോട്ടയത്ത് പുറത്തിറങ്ങേണ്ട: വണ്ടിയുമായി വീടിനു പുറത്തിറങ്ങിയാൽ അകത്താവും; സ്വർണ്ണക്കടയും തുണിക്കടയും മൊബൈൽ ഷോപ്പുകളും തുറക്കേണ്ടെന്നു സർക്കാർ; ആഡംബരം വേണ്ട അത്യാവശ്യം മാത്രം മതി; നിയന്ത്രണങ്ങൾ എങ്ങനെയെന്ന് ഇവിടെയറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിൽ ഇളവ് പ്രതീക്ഷിച്ച് വീടിനു പുറത്തിറങ്ങാനൊരുങ്ങുന്നവർക്ക് പൊലീസിന്റെ പൂട്ട്. ഗ്രീൻ സോണിൽപ്പെട്ട കോട്ടയത്ത് ചൊവ്വാഴ്ച മുതൽ ഇളവ് ലഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ പിടിമുറുക്കിയതോടെ, ഗ്രീൻ സോണായിട്ടു പോലും കോട്ടയത്ത് യാതൊരു വിധ ഇളവും അനുവദിക്കില്ല. രോഗവിമുക്തി നേടിയ കോട്ടയയത്ത് എന്തിനാണ് ഇത്തരത്തിൽ ഒരു ഇളവ് എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

എന്നാൽ, രോഗ വിമുക്തി നേടിയതായി അവകാശപ്പെട്ട്, തിങ്കളാഴ്ച കോട്ടയം ജില്ലയിൽ നൂറുകണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയത്. ഗ്രീൻ സോണായ കോട്ടയത്ത് ഇളവുകൾ ലഭിച്ചതിനാൽ പൊലീസും പരിശോധനകൾ എല്ലാം അവസാനിപ്പിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച നഗരത്തിലേയ്ക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ഇതും നിയന്ത്രണങ്ങൾ പിൻവലിച്ചത് പുനരാലോചിക്കാൻ കാരണമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

തുറക്കുക അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം

അരിയും പച്ചക്കറിയും അടക്കമുള്ളവ വിൽക്കന്ന കടകളും സൂപ്പർമാർക്കറ്റുകളും തുറന്നു പ്രവർത്തിക്കും.

ഇവിടങ്ങളിൽ ഉള്ളിൽ പ്രവേശനം അഞ്ചു പേരിൽ താഴെയുള്ളവർക്കു മാത്രം.

ഹാൻഡ് വാഷ് കടകളുടെ മുന്നിൽ നിർബന്ധം.

എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും.

സർക്കാർ ജീവനക്കാർക്ക് ജോലിയ്ക്കു പോകാം. ഇവർ നിർബന്ധമായും കയ്യിൽ തിരിച്ചറിയൽ കാർഡ് കരുതിയിരിക്കണം.

മൊബൈൽ ഫോൺ ഷോപ്പുകൾ, സ്വർണ്ണക്കടകൾ, തുണിക്കടകൾ, മറ്റ് ചെറുകിട സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ പാടില്ല.

ഹോട്ടലുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. പക്ഷേ, ഭക്ഷണം പാഴ്‌സലായി മാത്രം വിതരണം ചെയ്യുക.

ബേക്കറികളും തുറന്നു പ്രവർത്തിക്കാം. പക്ഷേ, ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കാം. പക്ഷേ, മതിയായ കാരണമില്ലാതെയാണ് യാത്രയെങ്കിൽ നടപടിയെടുക്കും.

പൊലീസ് പരിശോധന കാര്യക്ഷമമാക്കും. കൂടുതൽ പിക്കറ്റിംങുകൾ ഏർപ്പെടുത്തു.