ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ: കർശന നിയന്ത്രണവുമായി ഞായറാഴ്ച; തുറക്കുക അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം; അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി

ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ: കർശന നിയന്ത്രണവുമായി ഞായറാഴ്ച; തുറക്കുക അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം; അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കുന്ന ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ. ഞായറാഴ്ചകളിൽ പൊതു അവധി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം അനുസരിച്ചാണ് ഇന്ന് സംസ്ഥാനം മുഴുവനും ലോക്ക് ഡൗണിലായിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് തുറക്കൂ. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്കും അനുമതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്ക്കണം.

വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാനത്ത് കർശന പരിശോധന വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സർക്കാർ തീരുമാനം.

വിദേശത്തു നിന്നും ആളുകൾ കൂടുതലായി എത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ എന്ന പ്രഖ്യാപനം സർക്കാർ നടത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടണോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്ന് കേന്ദ്ര സർക്കാരിന്റെ തീരുമാനവും വരാനുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഞായറാഴ്ചയിലെ പൊതുഅവധിയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും.