അമ്പലങ്ങളും ആരാധനാലയങ്ങളും തുറക്കില്ല ; പ്രത്യേക ട്രെയിനുകളും ഇല്ല ; മദ്യശാലകൾക്കും പൂട്ട്‌ :  മെയ് മൂന്ന് വരെ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ: ലോക് ഡൗൺ ചട്ടങ്ങൾ പ്രഖ്യാപിച്ചു

അമ്പലങ്ങളും ആരാധനാലയങ്ങളും തുറക്കില്ല ; പ്രത്യേക ട്രെയിനുകളും ഇല്ല ; മദ്യശാലകൾക്കും പൂട്ട്‌ : മെയ് മൂന്ന് വരെ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ: ലോക് ഡൗൺ ചട്ടങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന ലോക് ഡൗണിൽ ഏപ്രിൽ 20 ന് ശേഷമുള്ള ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കർശന ഉപാധികളോട് കൂടിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കൂടുതൽ ഇളവുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ലോക് ഡൗൺ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം, വിവാഹം മരണാനന്തര ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് മൂന്ന് വരെ ബാറുകൾ, മാളുകൾ, തീയറ്ററുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് മൂന്ന് വരെ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇളവുകൾ ഇങ്ങനെ

* വ്യവസായ മേഖലകൾക്ക് ഇളവുകൾ ഇല്ല

* പൊതു ഗതാഗതത്തിനു ഇളവുകൾ ഇല്ല

* കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകും

* അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുടർന്നും പ്രവർത്തിക്കും

* ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും

* ഒരു രാഷ്ട്രീയ പാർട്ടിയുടേയും യോഗം പാടില്ല

* ആരാധനാലയങ്ങൾ അടഞ്ഞു കിടക്കും

* മതപരമായ ചടങ്ങുകൾ ഒന്നും തുടർന്നും അനുവദിക്കില്ല

* മരണാനന്തര ചടങ്ങിൽ 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദം

* ട്രെയിൻ സർവീസ് തുടങ്ങില്ല

* സ്‌പെഷ്യൽ ട്രെയിനുകൾക്കും ആലോചന ഇല്ല

* വ്യോമഗതാഗതം ആരംഭിക്കില്ല

* വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും

* ചരക്ക് നീക്കം സുഗമമാക്കാൻ തീരുമാനം

* ഏപ്രിൽ 20ന് ശേഷം ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി

* പോസ്റ്റ് ഓഫീസ് കൊറിയർ സർവീസുകൾ പ്രവർത്തിപ്പിക്കാം.

* സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താം

* 50% സ്റ്റാഫുകളുമായി ഐ.ടി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം.

സർക്കാർ സേവനങ്ങൾക്കുള്ള കോൾ സെന്ററുകൾ തുറക്കും.

നിർമാണ മേഖലക്കു പ്രവർത്തിക്കാം.

മെഡിക്കൽ ലാബുകൾ തുറക്കാം

Tags :