സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി; ഗ്രാമപഞ്ചായത്തുകളില്‍ പുതിയതായി 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 128 വാര്‍ഡുകളും ഏഴ് കോര്‍പ്പറേഷന്‍ വാര്‍ഡുകളും; വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ 3 വരെ സമര്‍പ്പിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി.
പുതിയതായി ഗ്രാമപഞ്ചായത്തുകളില്‍ 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 128 വാര്‍ഡുകളും ഏഴ് കോര്‍പ്പറേഷന്‍ വാര്‍ഡുകളുമാണ് ഉള്‍പ്പെട്ടത്. നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉള്ളവർക്ക് അത് ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരെ നേരിട്ടോ രജിസ്‌റ്റേര്‍ഡ് തപാലിലോ ഡിസംബര്‍ മൂന്നു വരെ സമര്‍പ്പിക്കാം.
കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitatin.lsgkerala.gv.in വെബ്‌സൈറ്റിലും പരിശോധനയ്‌ക്ക് ലഭിക്കും. ആക്ഷേപങ്ങള്‍ക്കൊപ്പം രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
ഡിലിമിറ്റേഷന്‍ കമ്മീഷന്‍ വിലാസം : സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം695033 ഫോണ്‍:04712335030.