play-sharp-fill
ഒരു ഇഎംഐ മുടങ്ങി ; നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്കും സഹോദരനും അയച്ചുകൊടുത്തു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; പരാതിയുമായി സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതി ; സംഭവത്തിൽ രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ

ഒരു ഇഎംഐ മുടങ്ങി ; നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്കും സഹോദരനും അയച്ചുകൊടുത്തു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; പരാതിയുമായി സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതി ; സംഭവത്തിൽ രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ

തിരുപ്പതി: യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ. ഒരു സ്വകാര്യ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തിരുപ്പതിയിലാണ് സംഭവം.

ഹൈദരാബാദ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ഫിനാബിൾ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആപ്പിൽ നിന്ന് യുവതി ഓൺലൈനായി ലോൺ എടുത്തിരുന്നു. ആദ്യത്തെ അഞ്ച് ഇഎംആകൾ കൃത്യസമയത്ത് തന്നെ അടച്ചു. ആറാമത്തെ ഇഎംഐ അടയ്ക്കാൻ അൽപം വൈകിയപ്പോൾ തന്നെ ലോൺ ആപ്പിന്റെ ഏജന്റുമാർ യുവതിയെയും കുടുംബാംഗങ്ങളെയും വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി.

യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്കും സഹോദരനും അയച്ചുകൊടുക്കുകയും ചെയ്തു. ഇത്തരം ചിത്രങ്ങൾ യുവതിയുടെ കോൺടാക്ട് ലിസ്റ്റിലെ എല്ലാവർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ യുവതി ഉടൻ തന്നെ പണമെല്ലാം അടച്ച് ലോൺ ക്ലോസ് ചെയ്തു. തുടർന്ന് ബുധനാഴ്ച പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർക ഭരത് യാദവ്, പി രാമകൃഷ്ണ എന്നീ രണ്ട് യുവാക്കളാണ് പിടിയിലായത്. ലോൺ ആപ്പുകളിൽ നിന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇത്തരം അനുഭവമുണ്ടായാൽ ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്ന് തിരുപ്പതി എസ്.പി പൊതുജനങ്ങളോട് പറഞ്ഞു.