ചികിത്സകഴിഞ്ഞ് മടങ്ങുന്നതിനിടെ സീറ്റിൽ കിടന്ന് ഉറങ്ങി; മദ്യപാനിയെന്ന് വിളിച്ച് കെഎസ്ആർടിസി കണ്ടക്ടർ മർദിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കണ്ടക്ടർ മർദിച്ചതിൻറെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം ഭാരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.
ഗുരുതര കരൾ രോഗിയായ അനി ആശുപത്രിയിൽ ചികിത്സകഴിഞ്ഞ് മടങ്ങുന്നതിനിടെ സീറ്റിൽ കിടന്ന് ഉറങ്ങിയതിന് കണ്ടക്ടർ മർദിച്ചിരുന്നു.
മദ്യപാനിയെന്ന് വിളിച്ചായിരുന്നു മർദനം.
കഴിഞ്ഞ മാസം 20നാണ് സംഭവം നടന്നത്. ഇതേതുടർന്ന് കടുത്ത മാനസികസംഘർഷത്തിലായിരുന്ന അനി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ബന്ധുക്കളെത്തി അനിയെ രക്ഷിച്ചു. പക്ഷെ ഇതേതുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായ അനി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്.