video
play-sharp-fill
ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരിക്ക് ; മിന്നലേറ്റത് തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ ; ബോധരഹിതരായി വീണവരെ ആശുപത്രികളിൽ എത്തിച്ച് നാട്ടുകാർ

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരിക്ക് ; മിന്നലേറ്റത് തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ ; ബോധരഹിതരായി വീണവരെ ആശുപത്രികളിൽ എത്തിച്ച് നാട്ടുകാർ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലിൽ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.

തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ വിവിധ ആശുപത്രികളിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്.