play-sharp-fill
കോട്ടയത്ത് ‘വീട്ടിലെ വോട്ട്’ പ്രവർത്തനങ്ങൾ വിലയിരുത്താൻ  ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

കോട്ടയത്ത് ‘വീട്ടിലെ വോട്ട്’ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

കോട്ടയം : ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് വീട്ടിലെ വോട്ട് പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കോട്ടയത്ത് മിന്നൽ പരിശോധന.

85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി ഇവർക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തികിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.

പോളിംഗ് ഓഫീസർമാരും, പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് മുൻകൂട്ടി വീടുകളിൽ തന്നെ വോട്ട് ചെയ്യുന്നതിന് വേണ്ട അപേക്ഷ സമർപ്പിച്ചിട്ടുള്ള വൃദ്ധരായ ആളുകളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെ വോട്ടിൽ പല സ്ഥലത്തും ക്രമക്കേടുകൾ നടക്കുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ വീട്ടിലെ വോട്ട്  പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.