ഗ്യാസ് ട്രബിളിനെ ഇനി ഭയക്കേണ്ട : അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഗ്യാസ് ട്രബിളിനെ ഇനി ഭയക്കേണ്ട : അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ജീവിതശൈലി രോഗങ്ങൾ ഇന്ന് വളരെ കൂടുതലാണ്. പ്രമേഹം പോലെ തന്നെ ഗൗരവമുള്ളതാണ് ദഹന പ്രശ്നങ്ങൾ. ഇന്ന് അത് അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. പലവിധത്തിലുള്ള ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഇന്ന് കൂടുതലും. ഗ്യാസ്ട്രബിൾ ഗ്യാസ് നിറഞ്ഞ് വയർ തീർത്തു കെട്ടുന്നത് നെഞ്ചരിച്ചൽ അസിഡിറ്റി മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിനം ജീവിതത്തെ ബാധിക്കുന്ന ദഹന പ്രശ്നങ്ങൾ ആണ്.

ഇത്തരത്തിൽ വയർ ഗ്യാസ് മൂലം വീർത്തിരിക്കുന്നതിന് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യമായി ചെയ്യേണ്ട കാര്യം വെള്ളം ധാരാളം കുടിക്കുക. കൃത്യസമയത്ത് കൃത്യമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് വയറിൽ ഗ്യാസ് കെട്ടാതിരിക്കാൻ സഹായിക്കും. ഭക്ഷണം ചെറിയ അളവിൽ നന്നായി ചവച്ചരച്ച് കഴിക്കാനും ശ്രമിക്കുക. വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇതിനായി തണ്ണിമത്തൻ, വെള്ളരിക്ക, സ്ട്രോബെറി, തുടങ്ങിയവ കഴിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്. നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താൻ സാധിക്കും.