video
play-sharp-fill
ലൈഫ് മിഷൻ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ സ്വപ്‌നയ്ക്ക് നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ തീരുമാനവുമായി വിജിലൻസ് ; വിവാദ ഐഫോണുകൾ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ്

ലൈഫ് മിഷൻ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ സ്വപ്‌നയ്ക്ക് നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ തീരുമാനവുമായി വിജിലൻസ് ; വിവാദ ഐഫോണുകൾ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ തീരുമാനവുമായി വിജിലൻസ്. സ്വപ്‌നയിൽ നിന്നും ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ വിജിലൻസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിവാദ ഐഫോണുകൾ കൂടി പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനമെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌നയ്ക്ക് വാങ്ങി നൽകിയത് ഏഴ് മൊബൈൽ ഫോണുകളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ മൊബൈൽ ലഭിച്ച അഞ്ച് പേരുടെ വിശദാംശങ്ങൾ എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്. പരസ്യ കമ്ബനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ, സന്തോഷ് ഈപ്പൻ, കോൺസുലേറ്ര് ജനറൽ എന്നിവരാണ് ഐ ഫോൺ ലഭിച്ച് അഞ്ച് പേർ.

ഇവർക്ക് പുറമെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഫോണുകൾ ഉപയോഗിക്കുന്നത്.എന്നാൽ ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കി.