ലൈഫ് വീട് വില്‍പ്പന കാലാവധി 12 വര്‍ഷമാക്കി ഉയർത്തി സർക്കാർ; ബാങ്കുകളില്‍നിന്ന് വായ്പ എടുക്കാൻ ഇനി ജില്ലാ സമിതിയുടെ അനുമതി വേണ്ട
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള കാലാവധി 7 വർഷം എന്നുള്ളത് 12 വർഷമാക്കി ഉയർത്തി.
ഗുണഭോക്താക്കള്‍ക്ക് സ്വന്തം നിലയില്‍ വീട് പണയപ്പെടുത്തി ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാമെന്നും ഉത്തരവിലുണ്ട്.
മുൻപ് വായ്പ എടുക്കണമെങ്കില്‍ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയില്‍ അപേക്ഷ നല്കി അനുമതി വാങ്ങണമായിരുന്നു. ഇനി ഗുണഭോക്താക്കള്‍ക്ക് ലോൺ എടുക്കുന്നതിന് ഇത്തരത്തിൽ അപേക്ഷ നൽകേണ്ടതില്ല, നേരിട്ട് ബാങ്കുകളെ സമീപിക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജൂലൈ ഒന്നു മുതലായിരുന്നു വീടുകള്‍ കൈമാറുന്നതിനുള്ള കാലാവധി ഏഴു വർഷമായി ചുരുക്കി ഉത്തരവിറക്കിയത്. അതിനു മുൻപ് പത്തുവർഷവും പദ്ധതിയുടെ തുടക്കത്തില്‍ 12 വർഷവുമായിരുന്നു സമയപരിധി. ഏഴു വർഷമായി ചുരുങ്ങുന്നത് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യത്തെ ദോഷകരമായി ബാധിക്കും എന്ന് വിവിധ തലങ്ങളില്‍ നിന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്.