play-sharp-fill
വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ്: പുതിയ ചുവടുവെയ്പ്പുമായി പാലാ നഗരസഭ

വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ്: പുതിയ ചുവടുവെയ്പ്പുമായി പാലാ നഗരസഭ

സ്വന്തം ലേഖിക

പാലാ: നഗരത്തിലെ വ്യാപാരികള്‍ക്ക് വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് അവരവരുടെ വീട്ടില്‍ ഇരുന്നോ, സ്ഥാപനങ്ങളില്‍ ഇരുന്നോ ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് പാലാ നഗരസഭ ഈ വര്‍ഷം മുതല്‍ ആരംഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു.

വ്യാപാരികളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മുന്‍കാല ലൈസന്‍സ് രസീത്, തൊഴില്‍ കരം അടച്ച രസീത്, ബില്‍ഡിംഗ് ടാക്‌സ് പകര്‍പ്പ്, നഗരസഭയിലെ കെട്ടിടത്തില്‍ വ്യാപാരം നടത്തുന്നവര്‍ വാടകയടച്ച രസീതിൻ്റെ പകര്‍പ്പ് എന്നിവ ഒറ്റതവണ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് സേവനം പ്രയോജനപ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടനുബന്ധിച്ച്‌ ലൈസന്‍സ് പുതുക്കല്‍ മേള ഇന്നും നാളെയും പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ 4 വരെ നടത്തും.

നഗരത്തിലെ അക്ഷയകേന്ദ്രങ്ങളിലെയും, ജനസേവന കേന്ദ്രങ്ങളിലെയും പ്രതിനിധികളും നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെയും സേവനം ഉണ്ടായിരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വ്യാപാരികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്,​ ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ അറിയിച്ചു.