ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സി ഐ ടി യു സമരം.

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സി ഐ ടി യു സമരം.

Spread the love

തിരുവനന്തപുരം:  ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പരിഷ്കരണം വരുത്താനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിൽ.ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഒരുകാരണവശാലും അംഗീകരിക്കുന്നതല്ല എന്ന് സി ഐ ടി യു കടുത്ത ഭാക്ഷയിൽ വ്യക്തമാക്കി.ഇതിനെതിരെ പ്രധിഷേധ ധർണയും സംഘടിപ്പിച്ചു.ഇടതുപക്ഷ സംഘടനയായ സി ഐ ടി യു പ്രധിഷേധിക്കുന്നത് ഇടതുപക്ഷ മന്ത്രിയോടാണെന്നതാണ് കൗതുകം.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകള്‍ക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തില്‍ നടത്താൻ എന്തിനു വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് മന്ത്രി പാലിക്കുന്നില്ല.മന്ത്രിയുടെ വസതിയിലേക് മാർച്ച്‌ നടത്തും.മന്ത്രിയെ വഴിയില്‍ തടയുമെന്നും സിഐടിയു നേതാക്കള്‍ വ്യക്തമാക്കി.