play-sharp-fill
വീടിന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചുക്കൊന്നു; സംസ്കാര ചടങ്ങിനിടെ ചിതയില്‍ വച്ച മൃതദേഹം വീണ്ടും കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം; നാട്ടുകാർ വടികളും പന്തവും കല്ലുമായെത്തി വിരട്ടിയോടിച്ചു

വീടിന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചുക്കൊന്നു; സംസ്കാര ചടങ്ങിനിടെ ചിതയില്‍ വച്ച മൃതദേഹം വീണ്ടും കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം; നാട്ടുകാർ വടികളും പന്തവും കല്ലുമായെത്തി വിരട്ടിയോടിച്ചു

ബംഗളൂരു: വീടിന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാൻ പോയ സ്ത്രീക്കെതിരെ പുലിയുടെ ആക്രമണം. 45കാരിയെ പുലി കടിച്ചുകൊന്നു. കരിമമ്മ (45) ആണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്കിടയിലും ചിതയില്‍ വച്ച മൃതദേഹത്തിന് സമീപത്തേയ്‌ക്ക് വീണ്ടും പുലി എത്തി മൃതദേഹം കൊണ്ടുപോകാൻ ശ്രമിക്കവേ നാട്ടുകാർ വടികളും, പന്തവും, കല്ലുകളുമായി എത്തി പുലിയെ വിരട്ടി ഓടിക്കുകയായിരുന്നു.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാൻ പോയതായിരുന്നു കരിമമ്മ . വനത്തോട് ചേർന്ന ഇടമായതിനാല്‍ പലപ്പോഴും ഇവിടെ പുള്ളിപ്പുലികള്‍ എത്താറുണ്ട്. സമീപകാലത്ത് ഗ്രാമവാസികള്‍ക്ക് സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുല്ല് വെട്ടാൻ പോയ കരിമമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ തിരച്ചില്‍ നടത്തുകയും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ടാസ്‌ക് ഫോഴ്‌സിന്റെ 30 അംഗ സംഘവും വനംവകുപ്പിലെ 10 ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തുടർന്ന് നടന്ന സംസ്കാര ചടങ്ങിലാണ് മാംസം ഭക്ഷിക്കാൻ പുലി വീണ്ടും എത്തിയത്. ബെംഗളൂരു റൂറല്‍ നെലമംഗല താലൂക്കില്‍ ഗൊല്ലറഹട്ടിയിലെ കമ്ബളുവിലാണ് സംഭവം