നൂറ് വയസുകാരി ലക്ഷ്മിക്കുട്ടിക്ക് കുഞ്ഞൂഞ്ഞിനെ നേരിൽ കാണണം …! ആഗ്രഹം പറഞ്ഞപ്പോൾ അരികിലെത്തി ഉമ്മൻ ചാണ്ടി: പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിൻ്റെ വിശേഷങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
പുതുപ്പള്ളി: പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞാണ് എന്നും ഉമ്മൻ ചാണ്ടി. പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി എന്നും പുതുമോടിക്കാരനാണ്. ഇത് തെളിയിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം പുതുപ്പള്ളി മണ്ഡലത്തിൻ്റെ ഭാഗമായ അയർക്കുന്നത്ത് കണ്ടത്.
അയർക്കുന്നത്തെ പ്രചരണത്തിനിടെ നൂറ് വയസുള്ള ലക്ഷ്മിക്കുട്ടിയമ്മയെ കാണാന്‍ ഉമ്മന് ചാണ്ടി നേരിട്ടെത്തിയതാണ് പുതുപ്പള്ളിക്കാര്‍ക്ക് ആവേശമായി മാറിയത്. ഉമ്മന്‍ ചാണ്ടിയെ നേരില്‍ കാണണമെന്ന ആഗ്രഹം ലക്ഷ്മിക്കുട്ടിയമ്മ എന്ന നൂറുവയസുകാരി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇത് ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ എത്തിയയുടന്‍ തന്നെ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പുറപ്പെടാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ അയര്‍കുന്നം പഞ്ചായത്തിലെ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടെത്തി. തന്നെ വന്നുകണ്ട ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം അറിയിച്ചശേഷം തലയില്‍ കൈവെച്ച് മിന്നുന്ന ജയത്തിനായി ആശംസിച്ച ശേഷമാണ് ലക്ഷ്മിക്കുട്ടിയമ്മ കുഞ്ഞൂഞ്ഞിനെ യാത്രയാക്കിയത്.
പുതുപ്പള്ളിയില്‍ നിന്നും തന്നെ ഇത്രയും കാലം വന്‍ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച നാട്ടുകാരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഇത്തവണയും വോട്ടുചോദിക്കുന്നത്. വിഷുക്കാലമായതിനാല്‍ കണിക്കൊന്ന പൂക്കള്‍ കൈയ്യിലേന്തിയാണ് പുതുപ്പള്ളിയിലെ കുട്ടികളും അമ്മമാരും ഉമ്മന്‍ ചാണ്ടിയെ വരവേറ്റത്.പുതുപ്പള്ളിക്കാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിലൂടെ നടന്ന പര്യടനത്തില്‍ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിന് ആശംസകള്‍ നേരാന്‍ എത്തിയത് ആയിരങ്ങളാണ്.
അതിനിടെ ജനങ്ങളുടെ അന്നംമുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനും ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. അന്നം മുടക്കികള്‍ ആരാണ് എന്നുള്ളത് ജനങ്ങള്‍ തിരിച്ചറിയും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് എല്‍ഡിഎഫ് വിതരണം ചെയ്യാതെ വെച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി.തോമസും , എൻ.ഡി.എ സ്ഥാനാർത്ഥിയായി എൻ.ഹരിയും പുതുപ്പള്ളിയിൽ ഇക്കുറി മത്സരിക്കുന്നുണ്ട്.