play-sharp-fill
ജോലി സമയത്ത് പിരിവ് നോട്ടീസുമായി ഇടത് യൂണിയൻ നേതാക്കൾ ഓഫിസ് മുറിയിൽ എത്തി: നേതാക്കളെ ആട്ടിയിറക്കിവിട്ട് പൊതുഭരണ വകുപ്പ് സെക്രട്ടറി

ജോലി സമയത്ത് പിരിവ് നോട്ടീസുമായി ഇടത് യൂണിയൻ നേതാക്കൾ ഓഫിസ് മുറിയിൽ എത്തി: നേതാക്കളെ ആട്ടിയിറക്കിവിട്ട് പൊതുഭരണ വകുപ്പ് സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയത്തിന്റെ പേരിൽ പിരിവ് നടത്താനിറങ്ങിയ ഇടത് സംഘടനാ യൂണിയൻ നേതാക്കൾക്ക് വകുപ്പ് സെക്രട്ടറിയുടെ വക നല്ല ചീത്ത. ചീത്ത വിളിച്ച ശേഷം ജീവനക്കാരെ ഓഫിസിൽ നിന്നും ആട്ടിയിറക്കുകയും ചെയ്തു. പൊതുഭരണ വകുപ്പ് സെക്രട്ടറിയും തമ്മിൽ വാക്പോര്. ജോലി സമയത്ത് തന്റെ മുറിയിൽ നോട്ടീസുമായി എത്തിയ ഇടതു നേതാക്കളെ ആട്ടി പുറത്താക്കിയ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് , ജോലി സമയത്ത് നോട്ടീസ് വിതരണം നടത്തരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇതുപാടെ തള്ളിയ നേതാക്കൾ തുടർന്നും നോട്ടീസ് വിതരണം തുടർന്നു.
പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയും സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല യൂണിയനും തമ്മിൽ ഏറെനാളായി തർക്കത്തിലായിരുന്നു. യൂണിയന്റെ ആവശ്യപ്രകാരം മാറ്റിയ പൊതുഭരണ സെക്രട്ടറിയെ മുഖ്യമന്ത്രി ഇടപെട്ടാണ് അതേ സ്ഥാനത്തു വീണ്ടും നിയമിച്ചത്. ഇതിനെതിരെ യൂണിയൻ നോട്ടീസും ഇറക്കിയിരുന്നു. ജോലി ചെയ്യാതെ സംഘടന പ്രവർത്തനമെന്ന പേരിൽ സെക്രട്ടേറിയറ്റിൽ കറങ്ങുന്ന ചില യൂണിയൻ നേതാക്കൾക്കെതിരെ സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിച്ചതോടെയാണു ഇവർക്കിടയിലെ കലഹം രൂക്ഷമാകുന്നത്. ഇനിതിനിടെയാണ് പ്രളയ ദുരിതാശ്വാസ സഹായം ശേഖരിക്കുന്നതിന്റെ നോട്ടീസുമായി യൂണിയൻ പ്രവർത്തകർ പൊതുഭരണ സെക്രട്ടറിയുടെ ഓഫീസിലെത്തിയത്.
സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാർക്ക് നോട്ടീസ് വിതരണം ചെയ്യുന്നത് ബിശ്വനാഥ് സിൻഹ തടഞ്ഞതോടെ വാക്കുത്തർക്കമായി. ജോലി സമയത്ത് സംഘടനാ പ്രവർത്തനം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. തന്റെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകാനും നേതാക്കളോട് സിൻഹ ആവശ്യപ്പെട്ടു. ഓഫീസ് സമയത്ത് പ്രചാരണം പാടില്ലെന്ന നിലവിലെ ചട്ടവും നേതാക്കളെ ഓർമിപ്പിച്ചു. പക്ഷേ സെക്രട്ടറിയുടെ എതിർപ്പ് അവഗണിച്ചും യൂണിയൻ നേതാക്കൾ നോട്ടീസ് വിതരണം ചെയ്തു.
തങ്ങളെ പൊതുഭരണ സെക്രട്ടറി അവഹേളിച്ചെന്നു കാട്ടി മുഖ്യമന്ത്രിക്ക് യൂണിയൻ പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണവും പ്രചാരണ പരിപടികളും ഓഫീസ് സമയത്ത് സംഘടിപ്പിക്കുമെന്നാണ് ഇടതു നേതാക്കളുടെ പ്രഖ്യാപനം.