Spread the love

മലപ്പുറം: കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കണ്ണും നട്ട് മുസ്ലീം ലീഗ്.

video
play-sharp-fill

വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാൻഡ് സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. വി ഡി സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കില്‍ ഈ യോഗം നിര്‍ണായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ സസ്പെൻസ് തുടരുകയാണ്. രാഹുല്‍ ഗാന്ധി നേതാക്കളെ ഒന്നും വിളിച്ച്‌ തീരുമാനം പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല.

നേതാക്കളെ ഹൈക്കമാൻഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. ലീഗ് എംഎല്‍എമാർ ഇന്ന് രണ്ടിന് എത്തുന്നതില്‍ അസൗകര്യം അറിയിച്ചു. രാവിലെ ലീഗ് യോഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.