Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ 21 വയസ്സില്‍ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുതെന്ന് ടാസ്മാക് സർക്കുലർ.

video
play-sharp-fill

2003 ലെ ചട്ടം കർശനമായി പാലിക്കണം. ആരുടെയെങ്കിലും പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടണം.

വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. 717 മദ്യശാലകള്‍ അടയ്ക്കാൻ വിജയ് നിർദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ സർക്കുലർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്‌ലറ്റുകളില്‍ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടതിന് കയ്യടിക്കുകയാണ് സ്ത്രീകള്‍.

ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാണ്ടുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകള്‍ക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം .