എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ റോഡ് ഷോ: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ റോഡ് ഷോ: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം: തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കേ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയ ഇടതു മുന്നണി ബുധനാഴ്ച കോട്ടയത്ത് റോഡ് ഷോ നടത്തും. വൈകിട്ട് നാലു മണി മുതൽ നഗരത്തിൽ വി.എൻ വാസവന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ അരങ്ങേറും. റോഡ് ഷോയുടെ ഭാഗമായി ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കെ. റോഡ് വഴി ടൌണിലേയ്ക് പോകേണ്ട വാഹനങ്ങൾ കളക്ടറേറ്റ് ലോഗോസ് റെയിൽവേ സ്റ്റേഷൻ റോഡ് – നാഗമ്പടം വഴി പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ കെ റോഡ് വഴി കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ നാഗമ്പടം- റെയിൽവേ സ്റ്റേഷൻ റോഡ് വഴി – ലോഗോസ് ജംഗ്ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞു പോലീസ് പരേഡ് ഗ്രൌണ്ട് വഴി ജില്ലാ ജയിലിന്റെ മുൻവശത്ത് കൂടി ഈസ്റ്റ് പോലിസ് സ്റ്റേഷൻ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടാതാണ്.

കെ കെ റോഡ് വഴി കിഴക്കോട്ടു പോകേണ്ട കെ. എസ് ആർ ടി സി ബസുകൾ ബേക്കർ ജംഗ്ഷനിൽ എത്തി സിയെഴ്‌സ് നാഗമ്പടം സ്റ്റാന്റ് റെയിൽവേ സ്റ്റേഷൻ റോഡ് വഴി ലോഗോസ് ജംഗ്ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞു പോലീസ് പരേഡ് ഗ്രൌണ്ട് വഴി ജില്ലാ ജയിലിന്റെ മുൻവശത്ത് കൂടി ഈസ്റ്റ് പോലിസ് സ്റ്റേഷൻ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടാതാണ്

ശീമാട്ടി റൌണ്ടിൽ നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വാഹനങ്ങൾ അനുവദിക്കുന്നതല്ല

ചിങ്ങവനം ഭാഗത്ത് നിന്നും വരുന്ന ചരക്കു വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പാറെച്ചാൽ ബൈപാസ് വഴി തിരുവാതുക്കൾ എത്തി ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്

ചിങ്ങവനം ഭാഗത്ത് നിന്നും കെ കെ റോഡ് വഴി കിഴക്കോട്ടു പോകേണ്ട ചരക്കു വാഹനങ്ങൾ മണിപ്പുഴ മൂലേടം മേൽപ്പാലം വഴി കഞ്ഞിക്കുഴിയിൽ എത്തി പോകേണ്ടതാണ്

പ്രകടനം ടൌണിൽ എത്തിക്കഴിയുമ്പോൾ തെക്ക്‌നിന്നും വരുന്ന വാഹനങ്ങൾ പുളിമൂട് പാലാമ്ബടം- അനശ്വര തീയറ്റർ – വഴി ടെമ്പിൾ കോർണർ – ശീമാട്ടി റൌണ്ട് വഴി പോകേണ്ടതാണ് .

പ്രകടനം ടൌണിൽ എത്തിക്കഴിയുമ്പോൾ വടക്ക് നിന്നും വരുന്ന വാഹനങ്ങൾ നാഗമ്പടം ലോഗോസ്- കളക്ട്രെറ്റ് മനോരമ ജംഷനിൽ എത്തി ഇടത്തോട്ടു തരിഞ്ഞു ഈരയിക്കടവ് റോഡ് വഴി പുതിയ ബൈപ്പാസിലൂടെ യാത്ര തുടരെണ്ടതാണ്.