പാലായിലെ രാഷ്ട്രീയകളം ജോസ് കെ. മാണിക്ക് അനുകൂലമായതിനു പിന്നിൽ കാപ്പന്റെ സോഷ്യൽ മീഡിയ ടീമിന്റെ അതിരുകടന്ന ആക്രമണമോ?

പാലായിലെ രാഷ്ട്രീയകളം ജോസ് കെ. മാണിക്ക് അനുകൂലമായതിനു പിന്നിൽ കാപ്പന്റെ സോഷ്യൽ മീഡിയ ടീമിന്റെ അതിരുകടന്ന ആക്രമണമോ?

സ്വന്തം ലേഖകൻ

പാലാ: എൽ.ഡി.എഫിൽ നിയമസഭാ സീറ്റുകൾ വീതം വയ്ക്കുന്നതിൽ നേരിട്ട കാലതാമസം പാലായിൽ കാപ്പൻ ക്യാമ്പിന് വലിയൊരു മേധാവിത്വം തെരഞ്ഞെടുപ്പിന്റെ ആദ്യനാളുകളിൽ നൽകിയിരുന്നു. മുൻകാലങ്ങളിൽ കെ.എം. മാണിയെ എങ്ങനെ നേരിട്ടോ അതേ മാതൃകയെ മുൻനിറുത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് മാണി സി. കാപ്പൻ വിഭാഗം പാലായിൽ പയറ്റിയത്.

എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയുടെ പിൻബലം ഓരോ നീക്കത്തിലും പ്രതിഫലിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര പാലായിൽ എത്തുന്ന ദിനം
മധ്യകേരളത്തിൽ യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നു പൊതുവേ വിലയിരുത്തപ്പെടുന്ന കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലത്തിൽ തന്നെ എൽ.ഡി.എഫിന്റെ ഒരു പ്രമുഖ ഘടക കക്ഷിയായ എൻ.സി.പി. യെ പറിച്ചെടുക്കുക എന്ന പദ്ധതി
ഭാഗികമായി പരാജയപ്പെട്ടെങ്കിലും മാണി സി. കാപ്പന്റെ കടന്നു വരവ് ഒരു ആഘോഷമാക്കാൻ യു.ഡി.എഫ് നു കഴിഞ്ഞു എന്ന് നിസംശയം പറയുവാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐശ്വര്യയാത്രയുടെ ഉൽഘാടന ചടങ്ങിൽ പോലുമില്ലാതിരുന്ന യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെ മുഴുവൻ പാലായിൽ എത്തിച്ചത് ജോസ് കെ. മാണിയെ ഏതുവിധേനയും പരാജയപെടുത്തണം എന്ന രമേശ് ചെന്നിത്തലയുടെ വാശികൂടിയായിരുന്നു. യു.ഡി.എഫിനായുള്ള തന്റെ കന്നി പ്രസംഗത്തിൽ പിണറായി വിജയനെ കാര്യമായി പ്രശംസിച്ച കാപ്പൻ ജോസ് കെ. മാണിയെ കടന്നാകൃമിച്ചതു കാപ്പന്റെ സോഷ്യൽ മീഡിയ ക്യാമ്പിന്റെ കൃത്യമായ പദ്ധതിയായിരുന്നു.

എൽ.ഡി.എഫിന്റെ വോട്ടുകൾ ലക്ഷ്യമാക്കിയുള്ള പിണറായി സ്തുതിയും ജോസ് കെ. മാണിയെ ജൂനിയർ മാന്ദ്രയ്ക് എന്ന പരസ്യമായ വെല്ലുവിളിച്ചു പാലായിലെ കേരള കോൺഗ്രസ് നെ കടന്നാക്രമണവും ഒരേ അച്ചിൽ തീർത്ത തന്ത്രങ്ങൾ തന്നെയായിരുന്നു. എന്നാൽ ഏവരും പ്രതീഷിച്ചതിനു വിപരീതമായി വളരെ തണുത്ത പ്രതികരണമാണ് മാണി ക്യാമ്പിൽ നിന്നുമുണ്ടായത്. പാലായുടെ രാഷ്ട്രീയരീതി വെല്ലുവിളികളുടെയല്ലെന്നും കെ.എം. മാണി മുൻപോട്ടു വെച്ച രാഷ്ട്രീയത്തിൽ എഴുതപ്പെടാത്ത ചില മരിയാഥകളുടെതന്നെന്നായിരുന്നു മാണി വിഭാഗത്തിന്റെ പ്രതികരണം.

ജോസ് കെ. മാണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ കാപ്പന്റെ സോഷ്യൽ മീഡിയ വിഭാഗം അതിശക്തമായ ആക്രമണം തന്നെയാണ് ജോസ് കെ. മാണിക്കെതിരെ അഴിച്ചു വിട്ടത്. ഇത്
ആദ്യഘട്ടത്തിൽ യു.ഡി.എഫ് നു പാലായിൽ ഒരു മേൽകൈ ഉണ്ടാക്കാൻ സാധിച്ചു എന്ന് നിസംശയം പറയുവാൻ സാധിക്കും. സൈബർ മേഖലകളിൽ പേരു കേട്ട മാണി വിഭാഗം ശക്തമായി തിരിച്ചടിക്കുമെന്ന് തന്നെയാണ് പൊതുവേ കരുതപ്പെട്ടിരുന്നത്.

എന്നാൽ അടുത്ത കാലത്തു മാണി വിഭാഗത്തിന്റെ സോഷ്യൽ മീഡിയയിൽ വലിയ ഒരു അഴിച്ചുപണി നടത്തപ്പെട്ടിരുന്നു. പാർട്ടിയുമായി ഇഴുകിച്ചേർന്നു ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘടനയായി രൂപാന്തരപ്പെട്ട മാണി വിഭാഗം സോഷ്യൽ മീഡിയ കാപ്പന്റെ ആരോപണങ്ങൾക്കു അതേ രീതിയിൽ മറുപടി നൽകാതെ പ്രചാരണ തന്ത്രങ്ങളിൽ നിറച്ചത് പാലാക്കായി ജോസ് കെ. മാണിയിലൂടെ സാധ്യമായ പദ്ദതികളലൂന്നിയ മറുപടികളായിരുന്നു. ഇതിനു പിന്നിൽ പാർട്ടി ചെയർമാന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

യു.ഡി.എഫ്. പാലായിൽ ജോസ് കെ. മാണിക്കെതിരെ വ്യകതിപരമായ ആക്ഷേപങ്ങൾ മുൻപോട്ടു വെച്ചപ്പോൾ എൽ.ഡി.എഫ്. വികസനത്തിലൂന്നിയ പ്രചാരണ തന്ത്രങ്ങളിലാണ് ആവിഷ്കരിച്ചത്.
യു.ഡി.എഫ്. ഉയർത്തിയ ആരോപങ്ങൾ, 1 . ജോസ് കെ. മാണിയുടെ മകളുടെ ഉറപ്പര് മാണിയോടുള്ള അനാദരവു, 2 . മാണിയുടെ പെൺമക്കൾ ഒരേപോലത്തെ സാരിയുടുത്താണ് മാണിയുടെ മരണാന്തര ചടങ്ങുകള്ക്ക് സാക്ഷ്യം വഹിച്ചത് (ഇതിൽ മൂത്തമകളുടെ ഭർത്താവു യു.ഡി.എഫ്. സ്ഥാനാര്ഥിയുമാണ്),

3 . ജോസ് കെ. മാണി പാലായുടെ ചില പ്രേദേശങ്ങൾ ഒരു കാലത്തു പന്നിക്കാട് എന്ന് പറഞ്ഞു പരിഹസിച്ചു. (പാലായിലെ പഴയ തലമുറയിൽ പെട്ട പലരും ഇന്നത്തെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു കാലത്തു പന്നികൾ കൂട്ടംകൂട്ടമായി അലഞ്ഞു നടന്നിരുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ മാണി സി. കാപ്പൻ തന്റെ സഹോദരന്റെ ഒരു വീഡിയോ ദൃശ്യം ഉപയോഗിച്ച് ഇതിനെ പ്രീതിരോധിക്കുകയായിരുന്നു)

4 . ജോസ് കെ. മാണിയുടെ ഭാര്യ യു.ഡി.എഫിനായി വാദമുഖങ്ങൾ കഴിഞ്ഞകാലങ്ങളിൽ ഉയരത്തിയിരുന്നു. 5. മാണിയെ ഒരു കാലത്തു വേട്ടയാടിയ സഘാക്കൾ മുന്നണിക്കും പിണറായിക്കും അതീതമായി ജോസ് കെ. മാണിക്ക് വോട്ട് ചെയ്യില്ല (ഇത് സ്ഥാപിക്കാനായി കൃതൃമമായൊരു ഒരു ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതിന് മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു) 6 . ജോസ് കെ. മാണി ഉന്നത വിദ്യാഭ്യാസത്തിനായി പാലാക്ക് പുറത്തേക്കു പോയപ്പോൾ തന്റെ പ്രീ-ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം കാപ്പൻ പാലായിൽ തന്നെയാണ് നേടിയത്.

എന്നാൽ കാപ്പൻ ക്യാമ്പ് എന്ത് കൊണ്ട് രാഷ്ട്രീയമായി ജോസ് കെ. മാണിയെ നേരിടുന്നതിൽ പരാജപ്പെടുന്നു എന്ന വികാരമാണ് പാലായിലെ സാധരണക്കാർക്കിടയിൽ നിലനില്കുനത്. അതോടൊപ്പം ഒരു സ്ഥാനാർത്ഥിയുടെ കുടുംബത്തെ പോലും വെറുതെ വിടാത്ത രാഷ്ട്രീയ പ്രവർത്തനം പാലയ്ക്കു ചേർന്നതല്ലെന്നും പി.സി. ജോർജ് പോലും ഉയർത്താതെ വിലകുറഞ്ഞ ആരോപണമാണ് ഒളി ക്യാമെറയിൽ ചിത്രീകരിക്കപ്പെട്ടു എന്ന വ്യാജേന തോമസ് ർ.വി. ജോസിനെ പോലുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ ചെയ്തതെന്ന് പൊതുവേ വിലയിരുത്തപ്പെട്ടു. പ്രത്യേകിച്ചു സ്ത്രീ വോട്ടർമാരുടെ ഇടയിൽ ഇത്തരം പ്രചാരണതന്ത്രങ്ങൾ കാപ്പന് ലഭിച്ചേക്കാവുന്ന ചില വോട്ടുകൾ പോലും ഇല്ലാതാക്കി എന്ന് നിസംശയം പറയുവാൻ കഴിയും.

എന്നാൽ യു.ഡി.എഫ് ക്യാമ്പ് മുകളിൽ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി കൊടുക്കാതെ പാലായുടെ വികസനത്തിനും ജനനന്മക്കും കേരള കോൺഗ്രസ് എന്ത് ചെയ്തു ഇന്നീ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നതിനെ മുന്നിര്ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. അതോടൊപ്പം കഴിഞ്ഞ ഒന്നര വര്ഷം കാപ്പൻ പാലായ്ക്കു വേണ്ടി എന്ത് ചെയ്തു എന്ന വെല്ലുവിളിയുമുയർത്തി. എന്നാൽ ഒന്നര വർഷക്കാലം കുറഞ്ഞ കാലമാണെന്നും ഇതിനോടകം ധാരാളം പദ്ധതികൾ പാലായ്ക്കായി കാപ്പൻ കൊണ്ട് വന്നു എന്ന മറു വാദമാണ് കാപ്പൻ തിരിച്ചടിച്ചത്. മാണി വിഭാഗം കാപ്പനൊപ്പം ഉപതെരഞ്ഞെടുപ്പുകളിൽ വിജയ്‌യിച്ച കോന്നി എം.എൽ.എ. ചെയ്തു തീർത്ത പദ്ധതികളുയർത്തി കാപ്പന്റെ വാദങ്ങളെ പരസ്യമായി തന്നെ തകർക്കുകയായിരുന്നു.

ഇതിനെ പ്രതിരോധിക്കാൻ കൂടുതൽ വ്യ്കതിപരമായ ആരോപണങ്ങളിലേക്കു തിരിഞ്ഞ കാപ്പന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ നീക്കങ്ങൾ കാപ്പന് പാലായിൽ തിരിച്ചടിയായത്. അതോടൊപ്പം പാലായിൽ കാപ്പൻ കൊണ്ട് വന്ന പദ്ധതികൾ അക്കമിട്ടു പറയുവാൻ സാധിക്കാതെ വന്നതും പൊതുജനങ്ങൾക്കിടയിൽ രഷ്ട്രീയപോരിൽ കാപ്പൻ പിന്നോട്ടു പോയീ എന്ന് അഭിപ്രായം ജനിക്കുന്നതിനും ഇടയാക്കി.