play-sharp-fill
മണിപ്പൂരില്‍ ഇന്‍ഡ്യാ വിഭജനകാലത്ത് നടന്നതിന് സമാനമായ വംശഹത്യ; എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി ബഹുജനസംഗമം ഉദ്ഘാടനം ചെയ്ത് ജോസ് കെ മാണി

മണിപ്പൂരില്‍ ഇന്‍ഡ്യാ വിഭജനകാലത്ത് നടന്നതിന് സമാനമായ വംശഹത്യ; എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി ബഹുജനസംഗമം ഉദ്ഘാടനം ചെയ്ത് ജോസ് കെ മാണി

സ്വന്തം ലേഖിക

കോട്ടയം: ഇന്‍ഡ്യാ വിഭജനകാലത്ത് നടന്നതിന് സമാനമായ വംശഹത്യയാണ് മണിപ്പൂരില്‍ നടക്കുന്നതന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി ആരോപിച്ചു.

ഇതിലെ മുഖ്യ പ്രതി ബിജെപി മാത്രമാണ്. ഗുജറാത്തില്‍ നടന്നതിന് സമാനമായ നഗ്‌നമായ ന്യൂനപക്ഷ വേട്ടയാണവിടെ നടക്കുന്നത്. ക്രൈസ്തവ വിശ്വാസികളായ ഗോത്ര ജനതയെ അന്യ മതസ്ഥരെന്ന് മുദ്ര ചാര്‍ത്തി വെറുപ്പും വിദ്വേഷവും ആളിക്കത്തിച്ചവര്‍ ആരാണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂരില്‍ ആക്രമണം നടത്താന്‍ കലാപകാരികള്‍ രംഗത്തിറങ്ങിയ ആദ്യ 36 മണിക്കൂറുകള്‍ക്കിടയില്‍ 220 ക്രൈസ്തവ ദേവാലയങ്ങളും  5 സെമിനാരികളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. 3000 ത്തോളം വലുതും ചെറുതുമായ ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടു. വീടുകളും ആരാധനാലയങ്ങളും ഗ്രാമങ്ങളും അടയാളപ്പെടുത്തി നശിപ്പിക്കപ്പെട്ടു.

ഗുജറാത്ത് കലാപത്തെപ്പോലെ ‘ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന പരാതികള്‍ വ്യാപകമാണ്. രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ സംസ്ഥാനമാണ് മണിപ്പൂര്‍ .ഈ സംസ്ഥാനത്ത് സമാധാനം പുലരേണ്ടത് രാജ്യസുരക്ഷയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള വസ്തുതയാണ്.

എന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം തുടരുകയാണ്. ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ മേരി കോം എന്റെ നാട് കത്തുകയാണെന്ന് പരസ്യ വിലാപം നടത്തിയിട്ടും പത്ത് ദിവസക്കാലം മണിപ്പൂരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഡല്‍ഹിയില്‍ കാത്തുകെട്ടി കിടന്നിട്ടും മന്‍കിബാത്തില്‍ പോലും പ്രധാനമന്ത്രി മണിപ്പൂര്‍ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാതിരിക്കുന്നത് ബി ജെ പി യുടെ അജണ്ടയുടെ ഭാഗമായ സംഭവങ്ങളായതിനാലാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

മണിപ്പൂരില്‍ നടക്കുന്ന മനുഷ്യവേട്ടയ്ക്കും ആരാധനാലയ ധ്വംസനത്തിനുമെതിരെ എല്‍ ഡി എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിച്ച ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. കെ അനില്‍കുമാര്‍,  തോമസ് ചാഴികാടന്‍ എം.പി,  വി.ബി ബിനു,  സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, പ്രൊഫ. ലോപ്പസ് മാത്യു, ബെന്നി മൈലാടൂര്‍, എം.ടി കുര്യന്‍, ഔസേപ്പച്ചന്‍ തകയിയേല്‍, മാത്യുസ് ജോര്‍ജ്, സാജന്‍ ആലക്കുളം, ഫ്രാന്‍സിസ് തോമസ്, സണ്ണി തെക്കേടം, രാജീവ് നെല്ലിക്കുന്നേല്‍, സുനില്‍ എബ്രഹാം, റഫീക്ക് പട്ടരുപറമ്പില്‍, സിദിഖ് കെ.എച്ച്, സഖറിയാസ് കുതിരവേലി എന്നിവര്‍ പ്രസംഗിച്ചു.