ഇങ്ങനെയുണ്ടോ ഒരു അഹങ്കാരം..! നടുറോഡിൽ വീണ മരം വെട്ടിമാറ്റാൻ തയ്യാറാകാതെ സ്ഥലം ഉടമ: 12 മണിക്കൂറിലേറെയായി കുമാരനല്ലൂർ മോസ്‌കോ കവല റോഡിൽ ഗതാഗത തടസം; മരം മറിഞ്ഞു വീണ് പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്തെ വൈദ്യുതിയും മുടങ്ങി

ഇങ്ങനെയുണ്ടോ ഒരു അഹങ്കാരം..! നടുറോഡിൽ വീണ മരം വെട്ടിമാറ്റാൻ തയ്യാറാകാതെ സ്ഥലം ഉടമ: 12 മണിക്കൂറിലേറെയായി കുമാരനല്ലൂർ മോസ്‌കോ കവല റോഡിൽ ഗതാഗത തടസം; മരം മറിഞ്ഞു വീണ് പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്തെ വൈദ്യുതിയും മുടങ്ങി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നടുറോഡിൽ ഒടിഞ്ഞു വീണ മരം വെട്ടിമാറ്റാൻ സ്ഥലം ഉടമ തയ്യാറാകാതെ വന്നതോടെ കുമാരനല്ലൂർ മോസ്‌കോ റോഡിൽ 12 മണിക്കൂറിലേറെയായി ഗതാഗതവും വൈദ്യുതിയും മുടങ്ങി. ബുധനാഴ്ച രാത്രിയിലുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് റോഡിലേയ്ക്കു മരം മറിഞ്ഞു വീണത്. റോഡിന്റെ രണ്ടു വശങ്ങളിലുമുള്ള മതിലിൽ തട്ടി റോഡിനു കുറുകെ മരം കിടന്നതോടെ ഗതാഗതം തടസപ്പെട്ടു. ഈ റോഡിനു കുറുകെയുള്ള വൈദ്യുതി ലൈനിലൂടെ വീണതിനാൽ നാലു പോസ്റ്റുകളാണ് ഒടിഞ്ഞത്.

രാവിലെ മരം വെട്ടിമാറ്റുന്നതിനായി നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്ത് എത്തി. സ്ഥലം ഉടമയുടെ പുരയിടത്തിൽ മരം നിൽക്കുന്നതിനാൽ മരത്തിന്റെ ചുവട് വെട്ടിമാറ്റാൻ നടപടിയെടുക്കണമെന്നു നാട്ടുകാർ ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ, സ്ഥലം ഉടമ ഇതിനു തയ്യാറായില്ല. ദ്രുതകർമ്മ സേന വേണം സ്ഥലത്ത് എത്തി മരം വെട്ടിമാറ്റാനെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, കെ.എസ്.ഇ.ബി അധികൃതർ പോസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു. എന്നിട്ടു പോലും മരം വെട്ടിമാറ്റാൻ സ്ഥലം ഉടമ തയ്യാറായില്ല. തുടർന്നു, നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റിയനും കൗൺസിലർമാരും സ്ഥലത്ത് എത്തി. ഇവർ ചർച്ച നടത്തിയ ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. എന്നാൽ, ഇതുവരെയും മരം വെട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. മുടങ്ങിയ വൈദ്യുതിയും തിരികെ എത്തിയിട്ടുമില്ല.