Spread the love

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടാകാത്ത വിധം ഭരണകൂടത്തിന്റെ അഹങ്കാരത്തിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ബാലറ്റിലൂടെ കനത്ത പ്രഹരം നല്‍കിയിരിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം ഊഴം എന്ന അതിമോഹവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി, യുഡിഎഫിന്റെ അതിശക്തമായ തരംഗത്തില്‍ കടപുഴകി വീഴുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ദൃശ്യമാകുന്നത്. പിണറായി വിജയന്‍ എന്ന വ്യക്തി കേന്ദ്രീകൃതമായ ഭരണശൈലിക്കും ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിക്കും കേരളം നല്‍കിയ ഈ തിരിച്ചടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ അന്ത്യത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

video
play-sharp-fill

ഭരണത്തുടര്‍ച്ച നല്‍കിയ അമിത ആത്മവിശ്വാസത്തില്‍ പാര്‍ട്ടിയിലെ ജനകീയ മുഖങ്ങളെ വെട്ടിനിരത്തിയ പിണറായിയുടെയും സംഘത്തിന്റെയും തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു. കണ്ണൂരിലെ കരുത്തരായ പി. ജയരാജന്‍, ഇ.പി. ജയരാജന്‍, എ.വി. ജയരാജന്‍ തുടങ്ങിയ നേതാക്കളെ പടിക്കുപുറത്താക്കിയതും ഒതുക്കിയതും പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വന്‍ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി. ജനകീയ അടിത്തറയുള്ള നേതാക്കളെ മാറ്റിനിര്‍ത്തി ‘യഥാര്‍ത്ഥ കമ്മ്യൂണിസം’ മറന്നുള്ള പിണറായിയുടെ പോക്ക് തിരിച്ചടിച്ചുവെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു.

കോവിഡ് കാലത്ത് ജനമനസ്സുകളില്‍ ഇടംനേടിയ കെ.കെ. ശൈലജ ടീച്ചറെപ്പോലെയുള്ള നേതാക്കളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയത് സ്ത്രീ വോട്ടര്‍മാരെ പാര്‍ട്ടിക്കെതിരെ തിരിച്ചു. വ്യക്തിപ്രഭാവമുള്ള നേതാക്കള്‍ ഉയര്‍ന്നുവരുന്നത് തടയാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ തിരിച്ചടിയായി. പാര്‍ട്ടിയുടെ നട്ടെല്ലായിരുന്ന പഴയകാല നേതാവ് ജി. സുധാകരനെ പരസ്യമായി അപമാനിച്ചതും ഒതുക്കിയതും മധ്യകേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറ ഇളക്കി.
മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും നിഴലിച്ച ധാര്‍ഷ്ട്യമാണ് ഈ പരാജയത്തിന്റെ പ്രധാന കാരണമെന്നതില്‍ തര്‍ക്കമില്ല. ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘വീട്ടില്‍ പോയി ചോദിക്കൂ’ എന്ന മട്ടിലുള്ള പരിഹാസങ്ങള്‍ ഓരോ സാധാരണക്കാരനെയും ചൊടിപ്പിച്ചു. ജനങ്ങളെ ഭൃത്യന്മാരായി കാണുന്ന ഈ ശൈലിക്ക് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റായി യുഡിഎഫിന്റെ ഈ വമ്പിച്ച വിജയത്തെ കാണാം. അധികാരത്തിന്റെ ഗര്‍വ്വ് തലയ്ക്കുപിടിച്ച നേതാക്കള്‍ക്കുള്ള അന്ത്യശാസനമാണിത്.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന്‍ ആവിഷ്‌കരിച്ച സകല തന്ത്രങ്ങളും തകര്‍ന്നുതരിപ്പണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ പ്രതിരോധ ജാഥകളും മറ്റ് പ്രചാരണ പരിപാടികളും വെറും പ്രഹസനങ്ങളായി മാറി. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരിഹരിക്കുന്നതിനോ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളുന്നതിനോ ഗോവിന്ദന് സാധിച്ചില്ല. പിണറായിയുടെ നിഴലായി മാത്രം പ്രവര്‍ത്തിച്ച സെക്രട്ടറിക്ക് പാര്‍ട്ടിയെ ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായില്ല എന്നത് എം.വി. ഗോവിന്ദന്റെ കൂടി വ്യക്തിപരമായ പരാജയമാണ്.
ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അന്ത്യത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണിപ്പോള്‍. ഇന്ത്യയെ ‘കമ്മ്യൂണിസ്റ്റ് മുക്തമാക്കുക’ എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളവും ചുവപ്പൊഴിയുന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കമ്മ്യൂണിസം നാമാവശേഷമാവുകയാണ്.

അധികാരമില്ലാത്ത, ജനപിന്തുണയില്ലാത്ത ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി മാറുന്നതോടെ സിപിഎമ്മിന്റെ പ്രസക്തി ചരിത്രപുസ്തകങ്ങളില്‍ മാത്രമായി ഒതുങ്ങും.
ന്യൂനപക്ഷ വോട്ടുകളുടെ അസാധാരണമായ ഏകീകരണമാണ് യുഡിഎഫ് വിജയത്തിന്റെ നട്ടെല്ലായത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പുകള്‍ തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങള്‍ യുഡിഎഫിന് പിന്നില്‍ ഉറച്ചുനിന്നു. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും യുഡിഎഫിന് കരുത്തേകി.

എല്‍ഡിഎഫിന്റെ വര്‍ഗ്ഗീയ പ്രീണന നയങ്ങള്‍ തിരിച്ചടിയായപ്പോള്‍, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കൈപ്പത്തിക്കും കോണിപ്പടയ്ക്കും വോട്ട് ചെയ്തു.
കെട്ടടങ്ങിയെന്ന് കരുതിയ ശബരിമല വിഷയത്തില്‍ വിശ്വാസികളെ വീണ്ടും വെല്ലുവിളിച്ച സര്‍ക്കാരിന്റെ നിലപാടുകള്‍ ഹൈന്ദവ വോട്ടുകളിലും വലിയ വിള്ളലുണ്ടാക്കി. വിശ്വാസ സംരക്ഷണത്തിനായി യുഡിഎഫ് നിലകൊണ്ടപ്പോള്‍, അതിനെ പുച്ഛിച്ചുതള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് തിരുത്താന്‍ വിശ്വാസികള്‍ ബാലറ്റ് ഉപയോഗിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന യുഡിഎഫി…