
കോട്ടയം: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണം നയിച്ച ഏക വ്യക്തിയാണ് ചാണ്ടി ഉമ്മൻ. ഫ്‌ളക്‌സ് ബോർഡുകള്‍ ഒഴിവാക്കിയും കൊട്ടിക്കലാശം മാറ്റിവച്ചുമായിരുന്നു പ്രചാരണം.
പലപ്പോഴും സൈക്കിളില്‍ പോയി വോട്ട് ചോദിക്കുന്ന ചാണ്ടിയെയും ജനം കണ്ടു. ജനം തനിക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
ഫലം വന്നപ്പോള്‍ ചാണ്ടി ഉമ്മനെ ജനം ഏറ്റെടുത്തു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് ഈ വേളയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ചാണ്ടിക്കാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
47250 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ പൂർത്തിയാട്ടില്ല. 13 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. ഇനിയും മൂന്ന് റൗണ്ട് ബാക്കിയാണ്.







