
ഏറ്റുമാനൂർ : ഏറുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് കന്നിയങ്കത്തിൽ മലർത്തിയടിച്ചത് സി പി എം ഉന്നത നേതാവും മന്ത്രിയുമായ വി.എൻ.വാസവനെ. തലേ ദിവസം വരെ വാസവൻ ഏറെ പ്രതീക്ഷയിലായിരുന്നു. അപ്രതീക്ഷിതമായിരുന്നു പരാജയം.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷിന് വിജയം. 19752 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് വിജയിച്ചത്.
നാട്ടകം സുരേഷ് 64077 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎൻ വാസവൻ 44325 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ആതിര ഡി നായർ 12975 വോട്ടുകളും നേടി. ഇതടുപക്ഷം തകർന്നടിയുന്ന കാഴ്ചയാണ് ഇത്തവണ നിയമസഭ ഇലക്ഷനില്‍ കാണാനായത്. മന്ത്രിമാരെ പോലും നിലംതൊടീച്ചില്ല എതിർസ്ഥാനാർത്ഥികള്‍. ഏറ്റുമാനൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അമിത പ്രതീക്ഷ എങ്ങുമെത്തിച്ചില്ല. വിഎൻ വാസവനെ തോല്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി കൃത്യമായ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുന്ന കാഴ്ചയ്ക്കാണ് ഏറ്റുമാനൂർ സാക്ഷ്യം വഹിച്ചത്.
കോട്ടയം താലൂക്കില്‍ ഉള്‍പ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ,അതിരമ്പുഴ കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ഏറ്റുമാനൂർ ദീർഘകാലമായും ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമാണ്. പക്ഷേ, ആ ശക്തികേന്ദ്രത്തിലും ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. ഭരണമാറ്റം ആഗ്രഹിച്ച ജനങ്ങള്‍ യുഎഡിഎഫിന് വോട്ട് നല്‍കുന്ന കാഴ്ച.
2021-ലെ തെരഞ്ഞെടുപ്പ് ഫലം
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. എൻ വാസവൻ 58,289 വോട്ടുകള്‍ നേടി വിജയിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന് 43,986 വോട്ടുകളാണ് ലഭിച്ചത്. 14,303 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വി.എൻ. വാസവന്‍ എംഎല്‍എ ആയത്. ബിജെപി സ്ഥാനാർത്ഥി ടി.എൻ. ഹരികുമാർ 13,746 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
മന്ത്രിയും ഏറ്റുമാനൂരിലെ എംഎല്‍എയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ വി. എന്‍ വാസവന്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. നാട്ടകം സുരേഷ് ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായത്. നിലവിലെ ഡിസിസി പ്രസിഡന്റ് കൂടിയാണ് നാട്ടകം സുരേഷ്. എൻഡിഎ സ്ഥാനാർഥിയായി ആതിര ഡി. നായർ മത്സരിച്ചു. സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസറും അവതാരികയുമാണ് ആതിര.
ഇത്തവണ കോണ്‍ഗ്രസ് പാർട്ടി നേരിട്ട് മത്സരിച്ച മണ്ഡലമാണ് ഏറ്റുമാനൂർ. ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമായിരുന്നു കാലങ്ങളായി മത്സരിച്ചുകൊണ്ടിരുന്നത്. ഏറ്റുമാനൂരിന്‍റെ രാഷ്ട്രീയവും, അടിസ്ഥാന വികസനം, നിരന്തരമായ സാന്നിധ്യം എന്നിവയും ചർച്ചയായിരുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. ശബരിമല സ്വർണ്ണകൊള്ളയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണായുധമാക്കി. രണ്ടാം പിണറായി സർക്കാരിലെ ദേവസ്വം വകുപ്പ് മന്ത്രിയാണ് വി.എൻ വാസവൻ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,303 വോട്ടിന്റെ ഭൂരിപക്ഷ്ത്തിനാണ് വി.എൻ വാസവൻ എല്‍ഡിഎഫ് സ്ഥാനാർഥിയായി വിജയിക്കുന്നത്.







