
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ അതിഗംഭീരമായ പ്രകടനമാണ് ചാണ്ടി ഉമ്മൻ കാഴ്ച വച്ചിരിക്കുന്നത്. ഇതുവരെ ചാണ്ടി ഉമ്മന്റെ ലീഡ് നില 50000 കടന്നു. 51713 ആണ് ഇപ്പോഴത്തെ ലീഡ് നില. കഴിഞ്ഞ തവണത്തെ ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ സഹതാപ തരംഗമാണ് ചാണ്ടി ഉമ്മന് വോട്ടായി ലഭിച്ചതെന്ന ആക്ഷേപത്തിന് ലഭിച്ച ചുട്ട മറുപടി കൂടിയാണ് ഇത്.
ഉമ്മൻ ചാണ്ടിയുടെ മകനെന്നതിനപ്പുറം പുതുപ്പള്ളിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ നേതാവ് തന്നെയാണ് ചാണ്ടി ഉമ്മനെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം തന്നെയാണിത്. 50000 കടന്ന ഭൂരിപക്ഷം തെളിയിക്കുന്നതും ഇത് തന്നെയാണ്. അതേസമയം കേരളത്തിൽ യുഡിഎഫ് തരംഗം തുടരുകയാണ്. എൽഡിഎഫ് കോട്ടകളെ പോലും ഇളക്കി മറിച്ചുകൊണ്ടാണ് യുഡിഎഫ് തേരോട്ടം തുടരുന്നത്.






