video
play-sharp-fill
വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് സാധ്യതാ പട്ടിക മെയ് ആദ്യവാരം

വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് സാധ്യതാ പട്ടിക മെയ് ആദ്യവാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് സാധ്യതാ പട്ടിക മെയ് ആദ്യവാരം പിഎസ്സി പ്രസിദ്ധീകരിക്കും.

തിങ്കളാഴ്ച നടന്ന പിഎസ്സി യോഗത്തിലാണ് തീരുമാനം. മുന്‍ റാങ്ക് ലിസ്റ്റിലെ നിയമനത്തിന്റെ തോതനുസരിച്ചായിരിക്കും സാധ്യതാ പട്ടികയില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം നിശ്ചയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമാണ പരിശോധന പൂര്‍ത്തിയാക്കി മെയ് അവസാനമോ ജൂണ്‍ ആദ്യമോ പതിനാല് ജില്ലയിലെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചേക്കും. കഴിഞ്ഞ ആഗസ്ത് എട്ടിന് ശേഷമുള്ള ഒഴിവുകളെല്ലാം പുതിയ റാങ്ക് ലിസ്റ്റില്‍നിന്നാണ് നികത്തുക.

എല്‍ഡിസി–-എല്‍ജിഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടന്‍ പ്രാഥമിക പരീക്ഷ നടന്ന മറ്റു തസ്തികയിലേതും പ്രസിദ്ധീകരിക്കും.