മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക് ; അപകടം വീട് നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ
ഇടുക്കി : വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മണ്ണ് നീക്കുന്നതിനിടെ മണ്ണും കല്ലും ഇടിഞ്ഞ്, മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേയ്ക് പതിക്കുകയായിരുന്നു. മണ്ണിനുള്ളിൽപ്പെട്ട മാത്തുക്കുട്ടിയെ ഉടൻ രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0