play-sharp-fill
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ എട്ടുവയസ്സുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവർത്തനം നടത്തി റെയിൽവേ പോലീസും മറ്റ് ഉദ്യോഗസ്ഥരും

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ എട്ടുവയസ്സുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവർത്തനം നടത്തി റെയിൽവേ പോലീസും മറ്റ് ഉദ്യോഗസ്ഥരും

ലളിത്പൂർ: ടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും താഴെവീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നം.

രാത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥർ 16 കിലോമീറ്റർ ദൂരം കാൽനടയായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് എട്ടുവയസ്സുകാരിയെ കണ്ടെത്തിയത്.  കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

വീഴ്ചയിൽ ശരീരത്തിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ചാൽ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്.

ഉത്തർപ്രദേശ് പോലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവർത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.