video
play-sharp-fill
കോട്ടയം ളാക്കാട്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ചു: ഒരാൾക്ക് പരിക്ക്: പരിക്കേറ്റയാൾ ആശുപത്രിയിൽ: പ്രതികളെ തേടി പാമ്പാടി പോലീസ്: തൊഴിലാളി ക്യാമ്പിൽ സ്ഥിരം അടിപിടിയെന്ന്  പോലീസ്

കോട്ടയം ളാക്കാട്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ചു: ഒരാൾക്ക് പരിക്ക്: പരിക്കേറ്റയാൾ ആശുപത്രിയിൽ: പ്രതികളെ തേടി പാമ്പാടി പോലീസ്: തൊഴിലാളി ക്യാമ്പിൽ സ്ഥിരം അടിപിടിയെന്ന് പോലീസ്

പാമ്പാടി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്. ളാക്കാട്ടൂരിൽ ഇതര സംസഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ഇന്നലെ രാത്രിയാണ് കൂട്ടയടി നടന്നത്. മദ്യലഹരി യാണ് അടിപിടിക്ക് കാരണമെന്ന് പാമ്പാടി പോലീസ് പറഞ്ഞു. കൈക്ക് മുറിവേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളെ പോലീസ് അന്വേഷിച്ചു വരുന്നു.

ബംഗാളിയും ആസാമിയും ജാർഖണ്ഡ് സ്വദേശികളും ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് അടിപിടിയുണ്ടായത്. മദ്യം അകത്തു ചെന്നാൽ പരസ്പരം വഴക്കടിക്കുന്ന സ്വഭാവമാണ്

ഇവരുടേതെന്നും നിരന്തരം പ്രശ്നങ്ങളാണെന്നും പോലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ യഥാർത്ഥ കണ്ടക്കു പോലുമില്ല. ഏത് കോൺട്രാക്ടാണ് ഇവരെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊണ്ടുവന്നതെന്നു പോലും വ്യക്തമല്ല. ഇതര സംസഥാന തൊഴിലാളികൾ നിരന്തരം വഴക്കുണ്ടാക്കുന്നത് ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്.