play-sharp-fill
മലയാളത്തിന്റെ ‘ലേഡി സൂപ്പർ സ്റ്റാർ’ ജീവിതത്തിൽ ഇനി തനിച്ചല്ല ;തനിക്ക് കൂട്ടായി പുതിയ അതിഥി എത്തിയതിന്റെ  സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം

മലയാളത്തിന്റെ ‘ലേഡി സൂപ്പർ സ്റ്റാർ’ ജീവിതത്തിൽ ഇനി തനിച്ചല്ല ;തനിക്ക് കൂട്ടായി പുതിയ അതിഥി എത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം

സ്വന്തം ലേഖിക

കൊച്ചി : മലയാള സിനിമ ആസ്വാദകരുടെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മഞ്ജു വാരിയർ . കൗമാരക്കാരിയായി സിനിമയിലെത്തിയ മഞ്ജു, നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തന്റെ വരവറിയിച്ച മഞ്ജുവിന് പിന്നീട് ഒരിക്കൽപോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.


ഒരുപക്ഷേ മലയാളത്തിൽ മറ്റൊരു നടിക്കും ഇതുവരെ ലഭിക്കാത്ത അത്ര സ്വീകാര്യതയാണ് തിരിച്ചുവരവിൽ മഞ്ജുവാര്യർ എന്ന പ്രതിഭയ്ക്ക് ലഭിച്ചത്. അതിന്റെ കാരണം മഞ്ജുവിലെ അഭിനയപാടവം തന്നെയാണ് എന്ന് നമുക്ക് നിസംശയം പറയാം.അന്നും ഇന്നും സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മഞ്ജു മലയാളികളുടെ മനസ്സിൽ ഒരുപാട് കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പുഴയും കടന്ന്, സല്ലാപം,സമ്മർ ഇൻ ബത്‌ലഹേം, കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ അങ്ങനെ ആദ്യവരവിൽ നിരവധി ചലച്ചിത്രങ്ങളിലൂടെ മഞ്ജു മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചിരുന്നു. ചുരുങ്ങിയ വർഷം കൊണ്ട് അഭിനയിച്ച സിനിമയിൽ എല്ലാം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു നടിയും ഇതിനുമുൻപ് മലയാളത്തിലുണ്ടായിട്ടില്ല എന്നുതന്നെ പറയാം.

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ പറ്റി ഇപ്പോൾ പുറത്തു വരുന്ന വാർത്ത പുതിയ ആഡംബര കാർ സ്വന്തമാക്കി എന്നതാണ്. അഭിനയത്തിലായാലും മേക്കോവറിലായാലും പെരുമാറ്റത്തിൽ ആയാലും വ്യത്യസ്തത പുലർ ത്താറുള്ള മലയാളികളുടെ പ്രിയനടി, കാറിന്റെ കാര്യത്തിലും ആ പതിവ് തെറ്റിച്ചില്ല.2021-ന്റെ അവസാനത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് കാറാണ് നടി മഞ്ജു വാര്യർ കഴിഞ്ഞദിവസം സ്വന്തമാക്കിയിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിക്കുന്ന ഈ കാർ ഒറ്റ വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്.

സാധാരണ മിനി കൂപ്പർ മോഡലിനേക്കാൾ 8 ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് കമ്പനി ഈടാക്കുന്നത്. 47.20 ലക്ഷം രൂപയാണ് മിനി കൂപ്പർ പുറത്തിറക്കിയ ഈ സൂപ്പർ ഹിറ്റ്‌ പുത്തൻ മോഡലിന്റെ എക്‌സ്‌ഷോറൂം വില. കറുപ്പ് നിറത്തിലുള്ള കാർ, മഞ്ജുവിന്റെ താത്പര്യ പ്രകാരം മഞ്ഞ നിറത്തിൽ മോഡിഫൈ ചെയ്താണ് പുറത്തിറക്കിയിരിക്കുന്നത്.

മാത്രമല്ല, മഞ്ജു മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് കാർ സ്വന്തമാക്കിയതോടെ, മോളിവുഡിലെ ആദ്യ ഇലക്ട്രിക് ആഡംബര കാറിനുടമയായി മാറിയിരിക്കുകയാണ് മഞ്ജു. 181.03 ബിഎച്ച്പി എഞ്ചിൻ പവറും 270 എൻഎം ടോർക്കുമുള്ള കാർ, പരമാവധി 150 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്.

പൂജ്യത്തിൽ നിന്ന് 100-ലേക്ക് സ്പീഡ് ഉയർത്തൻ 7.5 സെക്കന്റാണ് മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് കാറിന് ആവശ്യമായി വരിക. 4 പേർക്ക് ഇരിക്കാവുന്ന സീറ്റിങ് കപ്പാസിറ്റിയുള്ള കാറിൽ, 211 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഹാച്ച്ബാക്ക് ബോഡി ടൈപ്പിലുള്ള കാർ, കംപ്ലീറ്റ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ടൈപ്പ് ആണ്.