play-sharp-fill
ഇത്ര നല്ലൊരു ഭർത്താവിനെ എനിക്ക് വേണ്ട; എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാൻ ഇയാളാര് മദർ തെരേസയോ; യുപിയിൽ വിവാഹ മോചനം തേടി യുവതി; ഭർത്താവിന് സ്നേഹം കൂടി പോയത്രേ

ഇത്ര നല്ലൊരു ഭർത്താവിനെ എനിക്ക് വേണ്ട; എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാൻ ഇയാളാര് മദർ തെരേസയോ; യുപിയിൽ വിവാഹ മോചനം തേടി യുവതി; ഭർത്താവിന് സ്നേഹം കൂടി പോയത്രേ

സ്വന്തം ലേഖകൻ

ഉത്തർ പ്രദേശ്: ഭര്‍ത്താവിന്റെ അമിത സ്‌നേഹത്തില്‍ മനം മടുത്ത് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. ഉത്തര്‍പ്രദേശിലെ ഒരു മുസ്‌ലിം സ്ത്രീയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ശരിഅത്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷമാണ് യുവതിയുടെ ആവശ്യം.


ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഭര്‍ത്താവ് ഒരിക്കല്‍ പോലും തന്നോട് തര്‍ക്കിച്ചിട്ടില്ലെന്നും ഇദ്ദേഹത്തിന്റെ അമിത സ്‌നേഹവുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും യുവതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്നോട് ഒരിക്കല്‍ പോലും രൂക്ഷമായി സംസാരിക്കുകയോ എന്തെങ്കിലും പ്രശ്‌നത്തിന് നീരസം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു അന്തരീക്ഷത്തില്‍ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നുന്നു,’ യുവതി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വീട്ടുജോലികളിലും പാചകത്തിലും ഭര്‍ത്താവ് സഹായിക്കുന്നുണ്ട്.

‘എപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ അദ്ദേഹം അതെല്ലാം ക്ഷമിക്കുന്നു. എനിക്ക് അദ്ദേഹവുമായി വാഗ്വാദം നടത്തണം,’ യുവതി പറഞ്ഞു.

യുവതിയുടെ വാദം കേട്ട ശരിഅത്ത് കോടതിയിലെ പുരോഹിതന്‍ അമ്പരക്കുകയും വിവാഹമോചന ആവശ്യം തള്ളിയെന്നുമാണ് റിപ്പോര്‍ട്ട്. ശരി അത്ത് കോടതി ആവശ്യം തള്ളിയതോടെ യുവതിയുടെ ആവശ്യം ലോക്കല്‍ പഞ്ചായത്ത് പരിഗണിച്ചു. എന്നാല്‍ ഇവിടെയും ഈ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.

അതേസമയം മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭര്‍ത്താവിനെതിരെയുണ്ടോ എന്ന ശരിയത്ത് കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. താന്‍ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചത്. അതുകൊണ്ട് വിവാഹ മോചനം അനുവദിക്കരുതെന്നും യുവതിയുടെ ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു.