വനിതാ പോലീസ് ഓഫീസറെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് വീടിന്റെ പുറക് വശത്തെ ചായ്പില്‍; നാല് മണി വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത് കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ്; പേരാമ്പ്രയിലെ പോലീസുകാരിയുടെ മരണത്തില്‍ അടിമുടി ദുരൂഹത….
സ്വന്തം ലേഖിക
കോഴിക്കോട്: വനിതാ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത.
നാല് മണി വരെ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയതാണ്.
പിന്നീടാണ് മരണ വിവരം അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന്റെ പുറക് വശത്തെ ചായ്പില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.
പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസര്‍ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന (46) ആണ് മരിച്ചത്. വീടിന്റെ പുറക് വശത്തെ ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റൂറല്‍ എസ്.പി കറുപ്പ സാമി, ഡി വൈ എസ് പി മാരായ ബാലചന്ദ്രന്‍, ഹരിദാസ് തുടങ്ങി ഉന്നത പൊലീസ് അധികാരികള്‍ താലൂക്ക് ആശുപത്രിയില്‍ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍. ചെമ്പനോട പുളിയുള്ള കണ്ടി പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്. ഭര്‍ത്താവ് അരവിന്ദന്‍ ( അമൃത യൂണിവേഴ്സിറ്റി, എട്ടി മടൈ, കോയമ്പത്തൂര്‍). മക്കള്‍ ഗൗതം കാര്‍ത്തിക് , ഗഗന്‍ കാര്‍ത്തിക് (ഇരുവരും വിദ്യാര്‍ത്ഥികള്‍ ) . സഹോദരങ്ങള്‍ മോഹനന്‍ , ബാബു.